Monday, August 8, 2011

പിള്ളയെ വിട്ടത് നിയമവാഴ്ചയോടുള്ള വെല്ലുവിളി: സിപിഐ എം

അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് പരോളിന്റെയും ചികിത്സയുടെയും മറവില്‍ ജയില്‍മോചനത്തിന് തുല്യമായ ആനുകൂല്യം നല്‍കിയതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ക്കും സംസ്ഥാനത്ത് ഇതുവരെ മുന്‍കൂര്‍ വിടുതല്‍ നല്‍കിയിട്ടില്ല. ശിക്ഷിക്കപ്പെട്ട് ജയിലിലെത്തുന്ന തടവുകാരോട് മനുഷ്യത്വസമീപനം ഉണ്ടാകണമെന്നത് പരിഷ്കൃതസമൂഹം ആഗ്രഹിക്കുന്നു. അതുകൊണ്ട് അസുഖബാധിതര്‍ക്ക് വിദഗ്ധചികിത്സ നല്‍കുന്നതിനെ ആരും എതിര്‍ക്കില്ല. പക്ഷേ, ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ അപൂര്‍വ രോഗം നേരിടുകയാണെന്ന് വിശ്വാസയോഗ്യമായി മെഡിക്കല്‍ സംഘം വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ , സ്വകാര്യ ആശുപത്രിയിലെ ചികിത്സ എന്നത് ജയില്‍ശിക്ഷ അസാധുവാക്കാനുള്ള തന്ത്രമായാണ് കാണേണ്ടത്. അഴിമതിക്കേസില്‍ കോടതിശിക്ഷ നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഭരണനിര്‍വഹണം നടത്തുന്ന സംസ്ഥാന സര്‍ക്കാരിനുണ്ട്. പരോളിന്റെയും ചികിത്സയുടെയും മറവില്‍ നിയമവിരുദ്ധമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് അഭികാമ്യമല്ലെന്ന് സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.

deshabhimani 080811

1 comment:

  1. അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് പരോളിന്റെയും ചികിത്സയുടെയും മറവില്‍ ജയില്‍മോചനത്തിന് തുല്യമായ ആനുകൂല്യം നല്‍കിയതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete