അഗളി: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിതികള്‍ യുഡിഎഫ് സര്‍ക്കാരിന്റെ നൂറ്ദിന കര്‍മപദ്ധതികളില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശനിയാഴ്ച അട്ടപ്പാടി മലകയറും. എല്‍ഡിഎഫ് സര്‍ക്കാര്‍ "അഹാര്‍ഡ്സ്"ന്റെ ഊര്‍ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ ഊരുകളുടെ താക്കോല്‍വിതരണം, തൊഴിലുറപ്പുപദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പഞ്ചായത്തുകളെ ആദരിക്കല്‍ , ബ്ലോക്ക് പഞ്ചായത്തിന്റെ റോഡുകളുടെ പുനരുദ്ധാരണം എന്നിവ ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ സി ജോസഫ്, പി കെ ജയലക്ഷ്മി എന്നിവര്‍ എത്തുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമായി ചൂണ്ടിക്കാണിക്കാവുന്ന ഒരുപദ്ധതിയും ശനിയാഴ്ച ഉദ്ഘാടനംചെയ്യുന്നവയുടെ പട്ടികയില്‍ ഇല്ല.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തിനിടെ 2,500 വീടുകളാണ് സമ്പൂര്‍ണ ഊര്വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച് നല്‍കിയത്. ബോഡിയാള, വീട്ടിക്കുണ്ട്, മരപ്പാലം എന്നീ ഊരുകളിലെ 254 വീടുകള്‍ ഈ പദ്ധതിയില്‍പ്പെട്ടതാണ്. തൊഴിലുറപ്പ്പദ്ധതി സമ്പൂര്‍ണവിജയമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ കാലയളവില്‍ അഗളി പഞ്ചായത്തിന് തൊഴിലുറപ്പ്പദ്ധതി നടത്തിപ്പിന് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം പദ്ധതി മൂന്നു പഞ്ചായത്തിലും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ഒരു കോടിയോളം രൂപ ചിലവിട്ട് ഒമ്പത് റോഡുകളുടെ പുനരുദ്ധാരണമാണ് മറ്റൊരു പദ്ധതി. ഇതിന്റെ ടെന്‍ഡര്‍നടപടി കഴിഞ്ഞദിവസം ബ്ലോക്ക് പഞ്ചായത്തില്‍ വിവാദങ്ങളുടെ അകമ്പടിയോടെയാണ് പൂര്‍ത്തിയാക്കിയത്. നിരവധി കരാറുകാര്‍ പങ്കെടുത്തെങ്കിലും ഭരണകക്ഷിനേതാവിന്റെ സമ്മര്‍ദത്താല്‍ ടെന്‍ഡര്‍ "കോംപ്രിമൈസ്"ആക്കി. മുഖ്യമന്ത്രിയുടെ വരവ് "കൊഴുപ്പിക്കാന്‍" ഈ ഭരണകക്ഷിനേതാവ് കരാറുകാരില്‍നിന്ന് വന്‍തുക വാങ്ങിയെന്നും ആരോപണമുണ്ട്. മന്ത്രി പി കെ ജയലക്ഷ്മിയുടെ അട്ടപ്പാടിസന്ദര്‍ശനത്തിലൂടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് പുതിയൊരു ദിശയിലേക്ക് നീങ്ങുകയാണ്.
deshabhimani 130811
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിതികള്‍ യുഡിഎഫ് സര്‍ക്കാരിന്റെ നൂറ്ദിന കര്‍മപദ്ധതികളില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശനിയാഴ്ച അട്ടപ്പാടി മലകയറും. എല്‍ഡിഎഫ് സര്‍ക്കാര്‍ "അഹാര്‍ഡ്സ്"ന്റെ ഊര്‍ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ ഊരുകളുടെ താക്കോല്‍വിതരണം, തൊഴിലുറപ്പുപദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പഞ്ചായത്തുകളെ ആദരിക്കല്‍ , ബ്ലോക്ക് പഞ്ചായത്തിന്റെ റോഡുകളുടെ പുനരുദ്ധാരണം എന്നിവ ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ സി ജോസഫ്, പി കെ ജയലക്ഷ്മി എന്നിവര്‍ എത്തുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമായി ചൂണ്ടിക്കാണിക്കാവുന്ന ഒരുപദ്ധതിയും ശനിയാഴ്ച ഉദ്ഘാടനംചെയ്യുന്നവയുടെ പട്ടികയില്‍ ഇല്ല.
ReplyDelete