കോഴിക്കോട്: അറബ് രാഷ്ട്രങ്ങളില്‍ നടക്കുന്ന ജനകീയ മുന്നേറ്റങ്ങളെ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. "ഭീകരവിരുദ്ധ യുദ്ധം; അറബ് ലോകത്തെ യുഎസ് അജന്‍ഡ" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി എച്ച് കണാരന്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സെമിനാര്‍ .
അറബ് രാഷ്ട്രങ്ങളില്‍ നടത്തുന്ന ഭീകരവിരുദ്ധ യുദ്ധം അവസാനിപ്പിച്ചു എന്നാണ് അമേരിക്ക പറയുന്നത്. ഇപ്പോഴവര്‍ "മനുഷ്യത്വപരമായ ഇടപെടല്‍" എന്ന പുതിയ മുദ്രാവാക്യമാണുയര്‍ത്തുന്നത്. മധ്യപൗരസ്ത്യ ദേശത്തെ ജനതയുടെ സംരക്ഷണത്തിനാണ് തങ്ങളുടെ ഇടപെടലെന്നാണ് അമേരിക്കയുടെ ന്യായം. ലിബിയയിലെ ഒരു വിഭാഗം ജനങ്ങള്‍ പ്രസിഡന്റ് ഗദ്ദാഫിക്കെതിരെ നടത്തിയ പ്രക്ഷോഭം സമ്പൂര്‍ണ ആഭ്യന്തര യുദ്ധമായി അമേരിക്ക വളര്‍ത്തിയെടുത്തു. എന്നാല്‍ ജനകീയ മുന്നേറ്റമുണ്ടായ ബഹ്റൈനില്‍ ഭരണമാറ്റം അമേരിക്ക ആവശ്യപ്പെടുന്നില്ല. ഏറ്റവും കൂടുതല്‍ എണ്ണസമ്പത്തുള്ള സൗദിയിലും ജനാധിപത്യം സ്ഥാപിക്കാന്‍അമേരിക്ക ഇടപെടുന്നില്ല. ബഹ്റൈനും സൗദി അറേബ്യയും അമേരിക്കയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരാണ് എന്നതുകൊണ്ടാണിത്. അറബ് രാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളെ ഒറ്റിക്കൊടുക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.
ഇന്ത്യയെ അമേരിക്ക നിരന്തരം നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്. സിറിയക്കെതിരെ അമേരിക്കക്കൊപ്പം ഇന്ത്യ നില്‍ക്കണമെന്ന് അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റണ്‍ പ്രസ്താവിച്ചിട്ടുണ്ട്. മധ്യപൗരസ്ത്യരാഷ്ട്ര ങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അമേരിക്കക്കും ഇസ്രയേലിനും അനുകൂലമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇറാന്‍ -ഇന്ത്യ പ്രകൃതിവാതക പൈപ്പ് ലൈനിനെ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഉപേക്ഷിച്ചു. ബിജെപി സര്‍ക്കാര്‍ പോലും ഇറാനുമായുള്ള ബന്ധത്തിന്റെ നയതന്ത്ര പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു.
അറബ് രാഷ്ട്രങ്ങളിലെ എണ്ണസമ്പത്താണ് അവരുടെതന്നെ രക്തച്ചൊരിച്ചിലിന് കാരണമായത്. അമേരിക്കയുടെ കടന്നുകയറ്റത്തിലൂടെ എണ്ണ രക്തത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരുകാലത്ത് ആളും അര്‍ഥവും നല്‍കി അമേരിക്കക്ക് ഒപ്പംനിന്ന അറബ് രാഷ്ട്രങ്ങള്‍ തന്നെയാണ് പിന്നീട് ഭീകര വിരുദ്ധ യുദ്ധത്തില്‍ അമേരിക്കയുടെ ശത്രുക്കളായത്. ഇറാഖിനെ അമേരിക്ക മുച്ചൂടും നശിപ്പിച്ചു. ഇസ്ലാമിസത്തെ നശിപ്പിക്കുകയും ലോകത്താകമാനം ഇസ്ലാംവിരുദ്ധ വികാരം സൃഷ്ടിക്കുകയും ചെയ്തു. അറബ് രാഷ്ട്രങ്ങളില്‍ ജനാധിപത്യത്തിനായി ഇന്നു നടക്കുന്ന ജനകീയ സമരങ്ങള്‍ക്ക് ഇന്ത്യ സഹായം നല്‍കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യണമെന്നും കാരാട്ട് പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി.
deshabhimani 140811
അറബ് രാഷ്ട്രങ്ങളില്‍ നടക്കുന്ന ജനകീയ മുന്നേറ്റങ്ങളെ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. "ഭീകരവിരുദ്ധ യുദ്ധം; അറബ് ലോകത്തെ യുഎസ് അജന്‍ഡ" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി എച്ച് കണാരന്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സെമിനാര്‍ .
ReplyDelete