Saturday, August 13, 2011

ബിരുദധാരിയെന്ന് സത്യവാങ്മൂലം;മന്ത്രി ഗണേശിനെതിരെ കേസ്

പത്തനാപുരം: ബിരുദധാരിയെന്ന വ്യാജസത്യവാങ്മൂലം നല്‍കിയാണ് മന്ത്രി കെ ബി ഗണേശ്കുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ആരോപിച്ചുള്ള ഹര്‍ജി പുനലൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ലെനിന്‍ഭവനില്‍ പി കെ രാജുവാണ് ഹര്‍ജിക്കാരന്‍ . പ്രാരംഭവാദം കേട്ട മജിസ്ടേട്ട് സി എസ് അമ്പിളി കൂടുതല്‍ തെളിവ് ആവശ്യപ്പെട്ട് കേസ് 18ലേക്കു മാറ്റി.

തിരുവനന്തപുരം ആര്‍ട്സ് കോളേജിലെ 1986 ബാച്ച് വിദ്യാര്‍ഥിയായ ഗണേശ് ബിരുദം പാസായിട്ടില്ലെന്നു തെളിയിക്കുന്ന രേഖകള്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കി. 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബികോം ബിരുദധാരിയാണെന്നാണ് ഗണേശ് രേഖപ്പെടുത്തിയിരുന്നത്. 2011ലെ തെരഞ്ഞെടുപ്പില്‍ "ഡിഗ്രി കംപ്ലീറ്റഡ്" എന്നാണ് സത്യവാങ്മൂലം നല്‍കിയത്. ഗണേശ് ബികോം ബിരുദധാരിയാണെന്നാണ് നിയമസഭാരേഖകളിലുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ശിക്ഷാനിയമം 191, 193 വകുപ്പുകള്‍ പ്രകാരം മന്ത്രിയുടെ നടപടി ശിക്ഷാര്‍ഹമാണന്നും അതനുസരിച്ച് കേസെടുക്കണമെന്നുമാണ് ആവശ്യം. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ പൂവച്ചല്‍ ആര്‍ അരുണ്‍കുമാര്‍ , കെ ബിജിലാല്‍ എന്നിവര്‍ ഹാജരായി.

deshabhimani 130811

2 comments:

  1. ബിരുദധാരിയെന്ന വ്യാജസത്യവാങ്മൂലം നല്‍കിയാണ് മന്ത്രി കെ ബി ഗണേശ്കുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ആരോപിച്ചുള്ള ഹര്‍ജി പുനലൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ലെനിന്‍ഭവനില്‍ പി കെ രാജുവാണ് ഹര്‍ജിക്കാരന്‍ . പ്രാരംഭവാദം കേട്ട മജിസ്ടേട്ട് സി എസ് അമ്പിളി കൂടുതല്‍ തെളിവ് ആവശ്യപ്പെട്ട് കേസ് 18ലേക്കു മാറ്റി.

    ReplyDelete
  2. വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് വനം മന്ത്രി കെ ബി ഗണേഷ് കുമാറിന് ലോകായുക്ത നോട്ടീസ് അയച്ചു. വനം വികസന കോര്‍പറേഷന്‍ എം ഡി അമര്‍നാഥ് ഷെട്ടിക്ക് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുന്നതിന് ക്ലിയറന്‍സ് നല്‍കിയതിനാണ് വനം മന്ത്രി, ചീഫ് സെക്രട്ടറി പി പ്രഭാകരന്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചത്.

    അടുത്തമാസം 26ന് ഇവരോട് ഹാജരാകാനാണ് ലോകായുക്ത നിര്‍ദേശിച്ചിരിക്കുന്നത്.
    അമര്‍നാഥ് ഷെട്ടി മുഖ്യവന പാലകനായിരിക്കുന്ന വേളയില്‍ നിലമ്പൂര്‍ നിക്ഷിപ്തവന മേഖലയില്‍ അലുവക്കോടില്‍ സ്വകാര്യ വ്യക്തിയുടെ ചുള്ളയിലേക്ക് അനധികൃതമായി റോഡ് വെട്ടിയതിന് കൂട്ടുനിന്നതിനും മെഴുക്ക് പാറ നിക്ഷിപ്തവന മേഖലയില്‍ 65 ഏക്കര്‍ ഭുമി കയ്യേറുന്നതിന് കൂട്ടുനിന്നതിനും വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഇത് മറച്ചുവെച്ചാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് ആരോപിച്ച് മുന്‍ ഉപവനപാലകന്‍ നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി.

    ReplyDelete