Sunday, August 7, 2011

അനുഭവക്കരുത്തില്‍ ഈ കൂട്ടായ്മ

പയ്യന്നൂര്‍ : ഭാര്യയുടെ പല്ല് കൊഴിച്ച് തലമുടി മുഴുവന്‍ മുറിച്ച അയല്‍വാസിയായ മദ്യപാനിയുടെ കരണക്കുറ്റിക്ക് അടികൊടുത്ത കഥ മടത്തില്‍ സാവിത്രി അയവിറക്കി. അടിയോടെ മദ്യപാനി കുടി നിര്‍ത്തി. കുടുംബത്തെ പരിചരിക്കാന്‍ തുടങ്ങി. അനീതിക്കെതിരെ പ്രതികരിക്കാന്‍ കരുത്ത് നല്‍കിയത് കുടുംബശ്രീയാണെന്ന് പറഞ്ഞതോടെ നീണ്ട കരഘോഷം. ജില്ലാ കുടുംബശ്രീ മിഷന്‍ കരിവെള്ളൂരില്‍ നടത്തിയ വിജയാനുഭവസംഗമത്തിലാണ് സാവിത്രി സ്വാനുഭവം പങ്കുവച്ചത്. തളിപ്പറമ്പ് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും ടാപ്പിങ് തൊഴിലാളിയുമായ സാവിത്രി ഏഴോം പഞ്ചായത്തിലെ അതുല്യ കുടുംബശ്രീ അംഗമാണ്. കുടുംബശ്രീ പ്രവര്‍ത്തനം നല്‍കിയ കരുത്തില്‍ നാല്‍പ്പത് കഴിഞ്ഞ സാവിത്രി പത്താംതരം തുല്യത ഫസ്റ്റ് ക്ലാസില്‍ പാസായി. ഭര്‍ത്താവ് സെബാസ്റ്റ്യനോടും മക്കള്‍ക്കുമൊപ്പം നരിക്കോടാണ് താമസം. കുടുംബശ്രീ പ്രസ്ഥാനത്തെക്കുറിച്ച് കവിതകളും എഴുതിയിട്ടുണ്ട്.

തന്റെ തയ്യല്‍ പീടികക്കുസമീപം തമ്പടിച്ച് പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്ന പൂവാലന്മാരെ പൊലീസില്‍ ഏല്‍പിച്ച അനുഭവമാണ് കല്യാശേരി പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ഗീത പറഞ്ഞത്. ഇതേ തുടര്‍ന്ന "പൊലീസ്" എന്ന വിളിപ്പേരും സ്വന്തമാക്കി. മാനസിക രോഗിയായിക്കഴിഞ്ഞ താന്‍ കുടുംബശ്രീ പ്രവര്‍ത്തനത്തിലൂടെയാണ് ജിവിതം കരുപ്പിടിപ്പിച്ചതെന്ന് കടന്നപ്പള്ളിയിലെ പ്രിയജ പറഞ്ഞു. പൊതുസമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ മധുരം കണ്ണപുരത്തെ വിനീത സുരേന്ദ്രന്‍ പങ്കുവച്ചു. കുടുംബശ്രീയിലുടെ തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്നതുകൊണ്ട് രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കാന്‍ കഴിഞ്ഞതായി കണ്ണപുരം പഞ്ചായത്തിലെ സി പി ഭാര്‍ഗവി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലൂടെ കുളങ്ങളും തോടുകളും വൃത്തിയാക്കി നാട്ടിന് ജലസമ്പത്തുണ്ടാക്കിയ അനുഭവമാണ് കരിവെള്ളൂരിലെ പി കെ ശാന്ത പറഞ്ഞത്. വിവിധ പഞ്ചായത്തുകളില്‍നിന്നായി അറുനൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

deshabhimani 070811

3 comments:

  1. ഭാര്യയുടെ പല്ല് കൊഴിച്ച് തലമുടി മുഴുവന്‍ മുറിച്ച അയല്‍വാസിയായ മദ്യപാനിയുടെ കരണക്കുറ്റിക്ക് അടികൊടുത്ത കഥ മടത്തില്‍ സാവിത്രി അയവിറക്കി. അടിയോടെ മദ്യപാനി കുടി നിര്‍ത്തി. കുടുംബത്തെ പരിചരിക്കാന്‍ തുടങ്ങി. അനീതിക്കെതിരെ പ്രതികരിക്കാന്‍ കരുത്ത് നല്‍കിയത് കുടുംബശ്രീയാണെന്ന് പറഞ്ഞതോടെ നീണ്ട കരഘോഷം.

    ReplyDelete
  2. അതെന്താ അവിടെ പോലിസാണ്‌ നിയമം പാലിക്കേണ്ടത്‌ എന്നൊന്നും പറയാത്തത്‌

    ബിഹാറില്‍ കൊള്ളക്കാരെ നാട്ടുകാര്‍ നേരിട്ടപ്പോള്‍ ഇങ്ങനെ അല്ലല്ലൊ പറഞ്ഞു കേട്ടത്‌

    കര്‍ണ്ണാടകയില്‍ പെണ്ണുങ്ങള്‍ കള്ളുകുടിച്ചപ്പൊഴും ഇങ്ങനെ അല്ലല്ലൊ കേട്ടത്‌

    സമൂഹമനഃസാക്ഷി എന്നൊന്നുണ്ട്‌
    അത്‌

    അത്‌ ഞമ്മന്റാളുകള്‍ ചെയ്യുമ്പോള്‍ നല്ലതും ബാക്കി ഉള്ളവര്‍ ചെയ്താല്‍ കെട്ടതും എന്ന ഇരട്ടത്താപ്പ്‌
    മാറ്റിക്കൂടെ

    ReplyDelete
  3. എല്ലാം കൂട്ടിക്കുഴച്ചോ? കൊള്ളാം.

    ReplyDelete