Tuesday, August 9, 2011

സ്വാശ്രയ പ്രവേശനപരീക്ഷയെ ന്യായീകരിച്ച് സര്‍ക്കാര്‍

സ്വാശ്രയ മെഡിക്കല്‍ മാനെജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ എം ബി ബി എസ് പ്രവേശന പരീക്ഷയെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇന്നലെ ന്യായീകരിച്ചു. എഴുത്തു പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോഴിക്കോട് സ്വദേശി ആമിന നെഹ്‌ന നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് അവരുടെ ഭാവിയെ മുന്‍നിര്‍ത്തി നടത്തിയ പരീക്ഷ അംഗീകരിക്കുന്നതെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഓഗസ്റ്റ് ഒന്നിനായിരുന്നു ക്ലാസ് തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ എട്ടു ദിവസം പിന്നിട്ടു. അടുത്ത വര്‍ഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഭേദഗതികളോടെ പുതിയ നിലപാടെക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ വാദം രേഖാമൂലം ഇന്നലെ ഉച്ചയ്ക്കുശേഷം അറിയിക്കാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചിരുന്നെങ്കിലും അഡ്വക്കറ്റ് ജനറല്‍ തയാറായില്ല. സര്‍ക്കാര്‍ നടപടിയെ നിര്‍ഭാഗ്യകരമെന്ന് കോടതി വിശേഷിപ്പിച്ചു.

അതേസമയം അസോസിയേഷന്റെ പരീക്ഷ നടത്തിപ്പിന്റെ നടപടിക്രമങ്ങള്‍ മുഹമ്മദ് കമ്മിറ്റിയുടെ വീഴ്ചയെയാണ് കാണിക്കുന്നതെന്നു കോടതി കുറ്റപ്പെടുത്തി. അസോസിയേഷന്റെ പ്രോസ്‌പെക്റ്റസ് ആദ്യം കമ്മിറ്റി റദ്ദാക്കി. പിന്നീട് ഉപാധികളോടെ അംഗീകരിച്ചു. പിന്നീട് പ്രവേശന പരീക്ഷ നടപടികളെ കുറിച്ച് അനേ്വഷിക്കാതെ വെറും കാഴ്ചക്കാരനായി. 14100 വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയായിരുന്നെന്നും കോടതി കുറ്റപ്പെടുത്തി.

കുറഞ്ഞ സമയപരിധിക്കുള്ളില്‍നിന്ന് നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെന്ന് മുഹമ്മദ് കമ്മിറ്റി അറിയിച്ചു. തങ്ങള്‍ പരീക്ഷ നടത്തിയത് ്യൂനിയമപ്രകാരം തന്നെയായിരുന്നെന്നു മാനെജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.

അതിനിടെ ന്യൂനപക്ഷ പദവിയുള്ള തങ്ങളെ അസോസിയേഷനില്‍നിന്ന് ഒഴിവാക്കി പ്രത്യേക പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് വിധി പറയാന്‍ മാറ്റി.

janayugom 090811

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ മാനെജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ എം ബി ബി എസ് പ്രവേശന പരീക്ഷയെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇന്നലെ ന്യായീകരിച്ചു. എഴുത്തു പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോഴിക്കോട് സ്വദേശി ആമിന നെഹ്‌ന നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

    ReplyDelete