Saturday, January 28, 2012

കോളേജുകള്‍ക്കെതിരെ നടപടി വേണം: എസ്എഫ്ഐ

സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ 2007ല്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയ സാഹചര്യത്തില്‍ കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാല തയ്യാറാകണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

കോളേജ് മാനേജ്മെന്റും സര്‍വകലാശാലയും പി എ മുഹമ്മദ് കമീഷനും ചേര്‍ന്ന് നടത്തിയ കൂട്ടുകച്ചവടത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരാന്‍ യോഗ്യതയുള്ള 63 വിദ്യാര്‍ഥികളുടെ അവസരമാണ് നിഷേധിച്ചത്. കേരളത്തിലെ സര്‍വകലാശാലകള്‍ സ്വാശ്രയ മാനേജ്മെന്റുകളുടെ കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പുറത്തുവന്നത്. 2007ല്‍തന്നെ പ്രവേശനം ക്രമവിരുദ്ധമാണെന്ന് എംസിഐ കണ്ടെത്തിയിട്ടുണ്ട്. വന്‍ സാമ്പത്തിക അഴിമതിയുടെ ഭാഗമായാണ് സ്വാശ്രയ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസക്കച്ചവടത്തിന് സര്‍വകലാശാല അധികാരികള്‍ കൂട്ടുനില്‍ക്കുന്നത്.

സര്‍വകലാശാലകളുടെ നടപടിസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും എസ്എഫ്ഐ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

deshabhimani 280112

1 comment:

  1. സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ 2007ല്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയ സാഹചര്യത്തില്‍ കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാല തയ്യാറാകണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

    ReplyDelete