Sunday, April 29, 2012

മതസംഘടനകള്‍ രാഷ്ട്രീയപാര്‍ടികളായി രൂപംമാറുന്നതിനോട് എതിര്‍പ്പ്: കാന്തപുരം


മതസംഘടനകള്‍ രാഷ്ട്രീയപാര്‍ടികളായി രൂപം മാറുന്നതിനോട് ആശയപരമായി എതിരാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. കേരളയാത്രയുടെ സമാപനം കുറിച്ച് സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരിക്കലും രാഷ്ട്രീയ പാര്‍ടി രൂപീകരണം ഞങ്ങളുടെ ലക്ഷ്യമല്ല. സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചും വ്യക്തമായ നിലപാടുകള്‍ ഞങ്ങള്‍ക്കുണ്ട്. ഈ ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരോട് ഞങ്ങളും അനുഭാവം പുലര്‍ത്തും. സാക്ഷരതാപ്രസ്ഥാനത്തിന്റെ മാതൃകയില്‍ മാനവികകേരളം സാക്ഷാല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ സമഗ്രപദ്ധതിക്ക് രൂപംനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ മാനവികപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍,മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, മന്ത്രി വി എസ് ശിവകുമാര്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളയാത്രയുടെ സമാപനസംഗമത്തിന്റെ ഭഭാഗമായി മൂന്ന് മണിയോടെ പുത്തരിക്കണ്ടം മൈതാനത്തുനിന്ന് ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.

deshabhimani 290412

No comments:

Post a Comment