Tuesday, July 17, 2012

പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍; പ്രതിപക്ഷം സഭവിട്ടു


പെന്‍ഷന്‍പ്രായം 60 ആക്കാമെന്ന ധനമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പി ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. അഭ്യസ്ഥവിദ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. യുവജനങ്ങളെ സമരത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടരുതെന്നും വി എസ് പറഞ്ഞു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെക്കുറിച്ചും തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. യുവജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ തീരുമാനം കൈക്കൊള്ളൂവെന്നും അക്കാദമിക് ചര്‍ച്ചയ്ക്ക് വേണ്ടിയാണ് പെന്‍ഷന്‍പ്രായം ഉയര്‍ത്തുമെന്ന് പറഞ്ഞതെന്നും മാണി പറഞ്ഞു. പെന്‍ഷന്‍ സര്‍ക്കാറിന് ബാധ്യതയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈബ്രറികള്‍ക്ക് യഥാസമയം തുക കൈമാറാത്ത പഞ്ചായത്തുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. ഗ്രന്ഥശാലകള്‍ക്കായി സെസ് പിരിക്കുകയും എന്നാല്‍ അത് കൈമാറാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും മന്ത്രി പറഞ്ഞു. ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള തീരുമാനം; ധനമന്ത്രിയുടെ കോലം കത്തിച്ചു

ഇരിട്ടി: പെന്‍ഷന്‍ പ്രായം വീണ്ടും ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ യുവജനങ്ങള്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി മന്ത്രി കെ എം മാണിയുടെ കോലം കത്തിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിനോയ്കുര്യന്‍, ഇ എസ് സത്യന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani news

No comments:

Post a Comment