വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ്സിങ് അലുവാലിയ പറഞ്ഞു. സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് വൈദ്യുതിയടക്കമുള്ള പശ്ചാത്തലസൗകര്യ വികസന മേഖലയില്‍ കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന പദ്ധതി സമീപനരേഖയുടെ അടിസ്ഥാനത്തിലായിരുന്നു അലുവാലിയയുടെ അഭ്യര്‍ഥന. വിതരണ മേഖല ആദ്യം സ്വകാര്യവല്‍ക്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യവല്‍ക്കരണം നടന്ന ഡല്‍ഹിയിലെ മാതൃക സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസരണനഷ്ടം കുറയ്ക്കുകയും വേണം. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതോല്‍പ്പാദനം വര്‍ധിക്കാത്തതിന് കാരണം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലെ കുറവാണെന്ന് അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ പിരിച്ചുവിട്ട് കോര്‍പ്പറേഷനുകളാക്കണമെന്നും തുടര്‍ന്ന് സ്വകാര്യവല്‍ക്കരിക്കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഇതുവരെയും പ്രാവര്‍ത്തികമാക്കാത്ത സംസ്ഥാനമാണ് കേരളം. ഇത് കണക്കിലെടുത്താണ് എല്ലാ സംസ്ഥാനങ്ങളും സ്വകാര്യവല്‍ക്കരണം നടപ്പാക്കണമെന്ന അലുവാലിയയുടെ അഭ്യര്‍ഥന.
deshabhimani news

ReplyDelete