പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ ചോര്‍ത്തിയെന്നാരോപിച്ച് "ദേശാഭിമാനി"ക്കെതിരെ കേസ് എടുത്തത് മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്ന് "ദേശാഭിമാനി" ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. അടിയന്തരമായും കേസ് പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അപ്രിയമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നതിനെ ഭരണ സംവിധാനം ഉപയോഗിച്ച് തടസ്സപ്പെടുത്താനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ഭരണക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നതിന്റെ പേരില്‍ കേസുകള്‍ വരുന്നത് പുത്തരിയല്ല. ചന്ദ്രശേഖരന് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പൊലീസ്-മാധ്യമ അച്ചുതണ്ടുണ്ടെന്ന വിവരം പുറത്തുകൊണ്ടുവന്ന "ദേശാഭിമാനി" വ്യാജ വാര്‍ത്തകള്‍ തുറന്നു കാണിക്കുക എന്ന മാധ്യമധര്‍മമാണ് നിര്‍വഹിച്ചത്. കേസ് അന്വേഷിച്ച പൊലീസ് തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന വിവരമാണ് "ദേശാഭിമാനി" പുറത്തുകൊണ്ടുവന്നത്. ഇക്കാര്യത്തിലെ തെളിവുകളും സമൂഹത്തിന് ബോധ്യപ്പെട്ടു. "ദേശാഭിമാനി" ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല. മാധ്യമ സദാചാരവും ധാര്‍മികതയും ലംഘിച്ചവര്‍ക്ക് അക്കാര്യം പുറത്തറിഞ്ഞപ്പോള്‍ വെപ്രാളം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ അവര്‍ക്ക് തണലേകേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനില്ല. ഈ സാഹചര്യത്തില്‍ "ദേശാഭിമാനി"ക്കെതിരെയുള്ള കള്ള കേസ് പിന്‍വലിച്ച് മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോ-ഓര്‍ഡിനേഷന്‍ പ്രസിഡന്റ് എസ് മനോജ് അധ്യക്ഷനായി. സെക്രട്ടറി പി വി ജീജോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മറ്റ് ഭാരവാഹികളായ കെ രവികുമാര്‍, പി വി നാരായണന്, ദിനേശ് വര്‍മ, പി എസ് ജയന്തന് എന്നിവര്‍ സംസാരിച്ചു.
deshabhimani 170712

ReplyDelete