തിരുവനന്തപുരം ഡിവിഷനില്‍ 45 ലെവല്‍ ക്രോസുകളിലാണ് കാവല്‍ക്കാര്‍ ഇല്ലാത്തത്. 2010 ഡിസംബറിന് ശേഷം 21 പേരെ മാത്രമാണ് ആളില്ലാ ലെവല്‍ ക്രോസുകളില്‍ നിയമിച്ചത്. ജീവനക്കാരെ നിയമിക്കാതെ ചെലവ് കുറയ്ക്കാന്‍ നടത്തുന്ന റെയില്‍വേയുടെ നീക്കമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. റെയില്‍വേയില്‍നിന്ന് ഓരോ മാസവും മൂന്ന് ശതമാനം പേര്‍ വിരമിക്കുന്നുണ്ടെങ്കിലും പകരം നിയമനം നടക്കുന്നില്ല. സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ലെവല്‍ ക്രോസുകളിലും ആളില്ലാത്തത്. ആലപ്പുഴയിലെ ആളില്ലാ ലെവല്‍ക്രോസുകളില്‍ അപകടങ്ങള്‍ നടന്നപ്പോഴെല്ലാം ജില്ലയിലെ ആളില്ലാ ലെവല്‍ ക്രോസുകളില്‍ ഉടന്‍ ജീവനക്കാരെ നിയമിക്കുമെന്നാണ് റെയില്‍വേ ആവര്‍ത്തിച്ചത്. ഇപ്പോള്‍ അപകടം നടന്ന അരൂരിലെ ലെവല്‍ക്രോസില്‍ ജീവനക്കാരനായി ഷെഡ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആളെ നിയമിച്ചിട്ടില്ല.
ആളില്ലാത്ത എല്ലാ ലെവല്‍ക്രോസിലും ആറ് മാസത്തിനകം ജീവനക്കാരെ നിയമിക്കുമെന്ന് അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ വി രാജീവന്‍ ദേശാഭിമാനിയോട് പറഞ്ഞു. 2013ന്ശേഷം സംസ്ഥാനത്ത് ആളില്ലാ ലെവല്‍ ക്രോസുകള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കാവല്‍ക്കാര്‍ ഉള്ള ലെവല്‍ ക്രോസുകളിലും ജീവനക്കാരുടെ അഭാവം രൂക്ഷമാണ്. എട്ട് മണിക്കൂര്‍ ജോലിസമയം കണക്കാക്കി ഒരു ഗേറ്റില്‍ നാല് ജീവനക്കാരെ നിയമിക്കണം. എന്നാല്‍, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ നിലവില്‍ 12 മണിക്കൂറാണ് ഗേറ്റ് കീപ്പര്‍മാര്‍ ജോലിചെയ്യുന്നത്. പ്രതിഫലക്കുറവും ജോലിസമയം കൂടുതലും പ്രൊമോഷന്‍ സാധ്യതക്കുറവും കാരണം പലരും ജോലി ഉപേക്ഷിച്ച് പോകുന്ന സ്ഥിതിയാണ്. ഗേറ്റ് കീപ്പര്‍മാരായി നിയമനം ലഭിച്ച പലരും പരിശീലന കാലയളവില്‍തന്നെ ജോലി ഉപേക്ഷിച്ച് പോയിട്ടുമുണ്ട്. ലെവല്‍ ക്രോസുകളില്‍ ഗേറ്റ് അടയ്ക്കുന്നതിനുമുമ്പായി മുന്നറിയിപ്പ് ബെല്‍ അടിക്കണമെന്നാണ് നിയമം. എന്നാല്‍, ഭൂരിഭാഗം ലെവല്‍ക്രോസുകളിലും മണിയടി ഇപ്പോഴില്ല.
(സുമേഷ് കെ ബാലന്‍)
ദുരന്തത്തിന്റെ ഉത്തരവാദിത്തം റെയില്‍വേക്ക്: പിണറായി
തിരു: അരൂരില്‍ ലെവല്‍ക്രോസിലുണ്ടായ ദുരന്തത്തിന് കേന്ദ്രസര്‍ക്കാരും റെയില്‍വേയുമാണ് ഉത്തരവാദികളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനസാന്ദ്രത ഏറെയുള്ള കേരളത്തില്‍ ആളില്ലാ ലെവല്‍ക്രോസുകളില്‍ കാവല്‍ക്കാരെ നിയമിക്കാന്‍ റെയില്‍വേ അടിയന്തരനടപടിയെടുക്കണം. എല്ലാ ആളില്ലാ ലെവല്‍ക്രോസിലും കാവല്‍ക്കാരെ നിയമിക്കണമെന്ന് റെയില്‍വേ സേഫ്റ്റി കമീഷണര്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഈ നിര്‍ദേശം അവഗണിച്ചു. ആലപ്പുഴ ജില്ലയില്‍ മാത്രം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആളില്ലാ ലെവല്‍ക്രോസുകളിലെ അപകടങ്ങളുടെ ഫലമായി അമ്പതിലധികം ജീവനാണ് പൊലിഞ്ഞത്. അരൂര്‍ ലെവല്‍ക്രോസ് ദുരന്തത്തില്‍പ്പെട്ട സിപിഐ എം ബ്രാഞ്ച് സെക്രട്ടറി നാരായണന്‍, ബ്രാഞ്ച് അംഗം ചെല്ലപ്പന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെയും വേര്‍പാടില്‍ പിണറായി വിജയന്‍ അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചു.
deshabhimani 240912
സംസ്ഥാനത്ത് മരണം പതിയിരിക്കുന്ന ആളില്ലാ ലെവല്‍ ക്രോസുകള്‍ 45. അപകടങ്ങളുടെ മുള്‍മുനമ്പിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഓരോനിമിഷവും ഈ ലെവല്‍്രകോസുകളിലൂടെ കടന്നുപോകുന്നത്. റെയില്‍വേ ട്രാക്കില്‍ രക്തക്കറ പുരളുമ്പോള്‍മാത്രം ഉടന്‍ നടപടിയെന്ന പ്രഖ്യാപനം നടത്തി കൈകഴുകുകയാണ് റെയില്‍വേയുടെ പതിവ്.
ReplyDelete