Monday, September 24, 2012
നോക്കുകൂലി വേണമെന്ന് ഐഎന്‍ടിയുസി
ആലപ്പുഴ: നോക്കുകൂലി നിഷേധിക്കുന്നതിനെതിരെ ഐഎന്‍ടിയുസി പ്രക്ഷോഭത്തിന്. യൂണിയന്‍ ആലപ്പുഴ ജില്ലാ വാര്‍ഷികസമ്മേളനമാണ് സമരപ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലനിലപാട് സ്വീകരിച്ചില്ലെങ്കില്‍ മറ്റ് യൂണിയനുകളുമായി ചേര്‍ന്ന് സമരരംഗത്തിറങ്ങാനാണ് തീരുമാനം. ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടം ഉണ്ടാകുന്നതിന്റെ പേരില്‍ അവര്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളെ നോക്കുകൂലിയുടെ പേരില്‍ നിഷേധിക്കുന്നത് തെറ്റാണെന്ന് സമ്മേളനത്തില്‍ സംസാരിച്ച ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പറഞ്ഞു. നോക്കുകൂലിയെന്ന പേരുതന്നെ മാറ്റണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധിയുടെ മറവില്‍ തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുകയാണെന്ന് അധ്യക്ഷനായിരുന്ന ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. ഇഷ്ടികപോലും ടിപ്പര്‍ലോറികളില്‍ പുരയിടങ്ങളില്‍ എത്തിച്ച് ഇറക്കുകയാണ്. ഇത് ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാക്കുന്നു. ഇതിന്റെ പേരില്‍ തൊഴിലാളികള്‍ പണം ആവശ്യപ്പെട്ടാല്‍ അതിനെ നോക്കുകൂലിയായി കാണാന്‍ പറ്റില്ല. ചുമട്ടുതൊഴിലാളികള്‍ കമ്പികിളികളെപ്പോലെ കവലകളില്‍ കുത്തിയിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിടേണ്ടിവരും. തങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കും. ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ മറ്റ് യൂണിയനുകളുമായി സഹകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
deshabhimani 240912
Labels:
ട്രേഡ് യൂണിയന്‍
Subscribe to:
Post Comments (Atom)
നോക്കുകൂലി നിഷേധിക്കുന്നതിനെതിരെ ഐഎന്‍ടിയുസി പ്രക്ഷോഭത്തിന്. യൂണിയന്‍ ആലപ്പുഴ ജില്ലാ വാര്‍ഷികസമ്മേളനമാണ് സമരപ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലനിലപാട് സ്വീകരിച്ചില്ലെങ്കില്‍ മറ്റ് യൂണിയനുകളുമായി ചേര്‍ന്ന് സമരരംഗത്തിറങ്ങാനാണ് തീരുമാനം. ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടം ഉണ്ടാകുന്നതിന്റെ പേരില്‍ അവര്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളെ നോക്കുകൂലിയുടെ പേരില്‍ നിഷേധിക്കുന്നത് തെറ്റാണെന്ന് സമ്മേളനത്തില്‍ സംസാരിച്ച ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പറഞ്ഞു. നോക്കുകൂലിയെന്ന പേരുതന്നെ മാറ്റണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ReplyDelete