Monday, September 24, 2012
ശതകോടീശ്വരന്മാരുടെ നികുതിയിളവ് ഏതുമരത്തിലെ പണം: വൈക്കം വിശ്വന്‍
സബ്സിഡി നല്‍കാന്‍ പണം കായ്ക്കുന്ന മരമില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, ശതകോടീശ്വരന്‍മാര്‍ക്ക് 28 ലക്ഷം കോടിയുടെ നികുതിയിളവ് നല്‍കിയത് ഏതുമരത്തില്‍നിന്നും കുലുക്കിയിട്ടാണെന്ന് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ കെഎസ്ആര്‍ടിഇഎ (സിഐടിയു) സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
നവരത്ന കമ്പനികളുടെ ഓഹരി വിറ്റുതുലച്ച് കിട്ടുന്ന പണം കൊണ്ട് സര്‍ക്കാരിന്റെ ദൈനംദിനം പ്രവര്‍ത്തനം നടത്തുകയാണ്. രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിയതിലൂടെ ഭരണം വന്‍ കോര്‍പറേറ്റുകളുടെ കൈകളിലെത്തി. അവരുടെ തിട്ടൂരമനുസരിച്ചാണ് നയങ്ങള്‍ നടപ്പാക്കുന്നത്. സ്വിസ് ബാങ്ക് നിക്ഷേപകരുടെ പേരുവിവരം വെളിപ്പെടുത്താന്‍ തയ്യാറാകാത്തത് ഭരണാധികാരികളുടെ കൂറ് എവിടെയാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഭരണാധികാരികളെ സംരക്ഷിക്കുന്നത് ഈ കള്ളപ്പണക്കാരാണ്. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ നടപടി മൂലം 106 കോടിയുടെ സാമ്പത്തിക ബാധ്യത പേറുന്ന കോര്‍പറേഷനെ 17 ശതമാനം കൊള്ളപ്പലിശ വാങ്ങി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനമാണ്.
ശ്രീനാരായണ ഗുരുവിന്റെ സമാധിദിനത്തോടനുബന്ധിച്ച് ഈഴവര്‍ക്ക് മാത്രമായി അവധി പരിമിതപ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയ കെഎസ്ആര്‍ടിസി എംഡിയുടെ നടപടി നാടിനെ പിന്നോട്ടടിക്കും. നവോത്ഥാന നായകനെ ഒരു ജാതിയുടെ മാത്രം ആളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്ന അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തോടെയാണ് യോഗം ആരംഭിച്ചത.് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് കെ കെ ദിവാകരന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ് വിദ്യാനന്ദകുമാര്‍ കണക്കും അവതരിപ്പിച്ചു. സിഐടിയു ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. കെ പ്രസാദ് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പങ്കെടുത്തു. അസോസിയേഷന്റെ വെബ്സൈറ്റ് വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. പ്രകടനവും ഉണ്ടായി.
deshabhimani 240912
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

ReplyDelete