Monday, September 24, 2012

വമ്പന്മാരില്‍നിന്ന് നികുതിയില്ല; സര്‍ക്കാരിന് കോടികള്‍ നഷ്ടം


വിവിധയിനം നികുതികളില്‍ സംസ്ഥാന സര്‍ക്കാരിന് പിരിഞ്ഞു കിട്ടാനുള്ളത് കോടികള്‍. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി കെ രാജുവിന് വിവരാവകാശ നിയമപ്രകാരം ലാന്‍ഡ് റവന്യൂ കമീഷണറുടെ ഓഫീസ് നല്‍കിയ മറുപടിയിലാണ് കോടികളുടെ കുടിശ്ശികയുള്ള കാര്യം വ്യക്തമായത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2011 മെയ് മുതല്‍ ഈ വര്‍ഷം ജൂലൈവരെ ഭൂനികുതി, തോട്ടനികുതി, കെട്ടിട നികുതി, ആഡംബര നികുതി ഇനങ്ങളിലായി 20.07 കോടിയാണ് സര്‍ക്കാരിന് ലഭിക്കാനുള്ളത്. ഭൂനികുതിയായി 17.76 കോടി മാത്രമാണ് ലഭിച്ചത്. തോട്ടനികുതിയില്‍ 11.32 ലക്ഷം മാത്രമേ പിരിച്ചിട്ടുള്ളൂ. കെട്ടിട നികുതി ഇനത്തില്‍ 13.49 കോടിയും ആഡംബര നികുതിയില്‍ 92.30 ലക്ഷവും മാത്രമേ ഖജനാവിലെത്തിയിട്ടുള്ളൂ. ഭൂനികുതി, തോട്ടനികുതി, കെട്ടിട നികുതി, ആഡംബര നികുതി ഇനങ്ങളിലായി 22.75 കോടി രൂപ വിവിധ നിയമപ്രശ്നങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. തുക പുനര്‍നിശ്ചയിച്ചതിനാല്‍ 57.09 കോടിയുടെ പിരിവ് തടസ്സപ്പെട്ടു. വില്‍പ്പന നികുതി, കാര്‍ഷികാദായ നികുതി, മോട്ടോര്‍ വാഹന നികുതി തുടങ്ങിയ ഇനങ്ങളിലും 706.94 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ടെന്ന് ലാന്‍ഡ് റവന്യൂ കമീഷണറുടെ ഓഫീസ് വ്യക്തമാക്കി.

deshabhimani 240912

1 comment:

  1. വിവിധയിനം നികുതികളില്‍ സംസ്ഥാന സര്‍ക്കാരിന് പിരിഞ്ഞു കിട്ടാനുള്ളത് കോടികള്‍. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി കെ രാജുവിന് വിവരാവകാശ നിയമപ്രകാരം ലാന്‍ഡ് റവന്യൂ കമീഷണറുടെ ഓഫീസ് നല്‍കിയ മറുപടിയിലാണ് കോടികളുടെ കുടിശ്ശികയുള്ള കാര്യം വ്യക്തമായത്.

    ReplyDelete