Thursday, January 17, 2013
അതിര്‍ത്തിയില്‍ മഞ്ഞുരുക്കം
നിയന്ത്രണരേഖയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സാഹചര്യം അനുവദിക്കരുതെന്ന് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഉന്നത സൈനിക നേതൃത്വം ധാരണയിലെത്തി. നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കര്‍ശനമായി പാലിക്കാനും സംയമനത്തിനും പാക് സൈനികനേതൃത്വം തങ്ങളുടെ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. ഇരുപക്ഷത്തെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്(ഡിജിഎംഒ) നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് സംഘര്‍ഷം ലഘൂകരിക്കാന്‍ ധാരണയായത്.
ഇന്ത്യന്‍ ജവാന്മാരെ പാകിസ്ഥാന്‍ സൈനികര്‍ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂപപ്പെട്ട സാഹചര്യത്തിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയോടെ അതിര്‍ത്തിയില്‍ അവിശ്വാസത്തിന്റെ മഞ്ഞുരുകാനുള്ള സാധ്യതയേറി. രാവിലെ പത്തിന് ആരംഭിച്ച ചര്‍ച്ച പത്തു മിനിട്ട് നീണ്ടു നിന്നതായി സൈനികവൃത്തങ്ങള്‍ ന്യുഡല്‍ഹിയില്‍ പറഞ്ഞു. സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നാണ് ഇരുപക്ഷവും ധാരണയായത്.
അതിനിടെ, തങ്ങളുടെ സൈനികനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയോട് യോഗത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചതായി പാകിസ്ഥാന്‍ റേഡിയോ അവകാശപ്പെട്ടു. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്നെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ നിഷേധിച്ചു. പാകിസ്ഥാന്‍ സൈനികന്‍ കൊല്ലപ്പെട്ടെങ്കില്‍ അത് തിരിച്ച് വെടിവച്ചപ്പോഴായിരിക്കാമെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രംസിങ് പറഞ്ഞു. പാകിസ്ഥാന്‍ സൈന്യം തലയറുത്ത ജവാന്‍ ലാന്‍സ് നായിക്ഹേമരാജിന്റെ മഥുരയിലെ ഖൈരാപൂര്‍ ഗ്രാമത്തിലെ വീട് സന്ദര്‍ശിച്ചശഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ല. മനുഷ്യാവകാശങ്ങളെ ഇന്ത്യ ബഹുമാനിക്കുന്നു. നിയന്ത്രണ രേഖയില്‍സംഘര്‍ഷം സാധാരണമാണ്-അദ്ദേഹം പറഞ്ഞു. 784 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയില്‍ പലയിടത്തും പാകിസ്ഥാന്‍ സൈന്യം കുഴിബോംബ് വച്ചിരിക്കുകയാണെന്നും ഇന്ത്യന്‍ സൈന്യം ആരോപിച്ചു. കുഴിബോംബിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. അതിനിടെ ഇന്ത്യയുമായി ചര്‍ച്ചതുടരാന്‍ സന്നദ്ധമാണെന്ന് പാക് വിദേശ മന്ത്രി ഹിന റബ്ബാനി ഖര്‍ വാഷിങ്ടണില്‍ പറഞ്ഞു. പാകിസ്ഥാനുമായി പഴയ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവന നിരാശാജനകമാണെന്ന് ഖര്‍ കുറ്റപ്പെടുത്തി.
(വി ബി പരമേശ്വരന്‍)
deshabhimani 170113
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment