Sunday, January 13, 2013

കരിഓയില്‍ നാടകത്തില്‍ ദുരൂഹത; വെട്ടിലായത് കോണ്‍ഗ്രസ് നേതൃത്വം


വാര്‍ത്ത വാസ്തവ വിരുദ്ധം

കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ നേഴ്സുമാര്‍ സമരക്കാര്‍ക്കൊപ്പം ധര്‍ണയ്ക്കിരുന്നതായി മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് കേരള ഗവ. നേഴ്സസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷനെതിരെ സംസ്ഥാനവ്യാപകമായി അധ്യാപകരും ജീവനക്കാരും നടത്തുന്ന പണിമുടക്കില്‍നിന്ന് ആശുപത്രി ജീവനക്കാരെ എഫ്എസ്ഇടിഒ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സമരത്തെ അനുകൂലിക്കുന്നവര്‍പോലും പണിമുടക്കാതിരുന്നത്. സമരം തുടങ്ങിയ അന്നുമുതല്‍ എല്ലാ ആശുപത്രികളിലും നേഴ്സുമാരുള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരും അഭിവാദ്യപ്രകടനം നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ബീച്ച് ആശുപത്രിയിലും പ്രകടനം നടത്തിയിരുന്നു. 11ന് സിവില്‍സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞിറങ്ങിയവരും ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടിയില്‍ കയറേണ്ടവരുമാണ് പങ്കെടുത്തത്. ഇത് ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും കെജിഎന്‍എ ജില്ലാ പ്രസിഡന്റ് പി കെ പത്മാവതി പറഞ്ഞു.

കരിഓയില്‍ നാടകത്തില്‍ ദുരൂഹത; വെട്ടിലായത് കോണ്‍ഗ്രസ് നേതൃത്വം

വെഞ്ഞാറമൂട്: അധ്യാപികയുടെ ദേഹത്ത് കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ ദുരൂഹത. വെട്ടിലായത് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് ബ്ലോക്ക്പഞ്ചായത്ത് അംഗത്തിന്റെ ഭാര്യയും ജിഎസ്ടിയു നേതാവുകൂടിയായ വെഞ്ഞാറമൂട് ജിഎല്‍പിഎസിലെ അധ്യാപികയുടെ നേര്‍ക്കാണ് കഴിഞ്ഞദിവസം കരിഓയില്‍ ഒഴിച്ചതായി പറയപ്പെടുന്നത്. സംഭവമറിഞ്ഞ് എത്തിയ മാധ്യമപ്രര്‍ത്തകരെ ഫോട്ടോയെടുക്കാനോ സ്കൂളില്‍ പ്രവേശിക്കാനോ ജിഎസ്ടിയുക്കാര്‍ അനുവദിക്കാത്തതും അധ്യാപികയുടെ പരസ്പരവിരുദ്ധനിലപാടുകളുമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. സ്കൂളില്‍ മുഖംമൂടി ധരിച്ചാണ് കരിഓയില്‍ ഒഴിക്കന്‍ എത്തിയതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ആള്‍ത്തിരക്കുള്ള ഈ പ്രദേശത്ത് ഇത്തരത്തില്‍ മുഖംമൂടി ധരിച്ചെത്തുക എന്നത് വിശ്വസനീയമല്ല. സംഭവം പ്രദേശത്തെ ആരുംതന്നെ കണ്ടിട്ടുമില്ല. സ്ഥലത്തെത്തിയ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ സംഭവം സമരക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനും ശ്രമം നടത്തി. പണിമുടക്ക് പൊളിക്കാന്‍ ജിഎസ്ടിയു-യൂത്ത്കോണ്‍ഗ്രസ്- കെഎസ്യു സഖ്യം ആസൂത്രിതമായി നടത്തിയ നാടകമാണിത്. രണ്ടുദിവസമായി വെഞ്ഞാറമൂട്ടില്‍ സമരം നടത്തുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അക്രമം നടത്താന്‍ കെഎസ്യു-യൂത്ത്കോണ്‍ഗ്രസ് സംഘം ശ്രമിക്കുകയാണ്.

deshabhimani 130113

No comments:

Post a Comment