ആദ്യ മൂന്നുപേരെ കടക്കെണിയും തൊഴിലില്ലായ്മയുമാണ് ജീവനൊടുക്കാന് കാരണമായതെങ്കില് ഏക ആശ്രയമായ പെന്ഷന് പോലും നിഷേധിക്കപ്പെടുമെന്ന ഭീതിയാണ് ദാസനെ ജീവനൊടുക്കാന് പ്രേരിപ്പിച്ചത്. കയര് മേഖലയില് കയറ്റുമതിക്കാര്ക്കും ഡിപ്പോക്കാര്ക്കും അനുകൂലമായി സര്ക്കാര് നടപ്പാക്കുന്ന നയങ്ങളാണ് കയര് മേഖലയില് പ്രതിസന്ധിക്കിടയാക്കിയത്. കയര്കയറ്റുമതിക്കാര്ക്ക് കിട്ടുന്ന ഓര്ഡര് കയര്കോര്പറേഷന് വഴി ചെറുകിട ഉടമകള്ക്കും സഹകരണസംഘങ്ങള്ക്കും നല്കാനും ഉല്പ്പന്നങ്ങള്ക്ക് നിശ്ചിത വില കിട്ടാനും മുന് എല്ഡിഎഫ് സര്ക്കാര് വിലസ്ഥിരതാ പദ്ധതി നടപ്പാക്കിയിരുന്നു. ഇതെ തുടര്ന്ന് കയര്മേഖലയില് വര്ഷം 150 ദിവസം വരെ ജോലിയും ഉല്പ്പന്നങ്ങള്ക്ക് നിശ്ചിത വിലയും കിട്ടിയിരുന്നു. ഉല്പ്പന്നങ്ങള്ക്ക് വില കിട്ടുന്നതിനാല് തൊഴിലാളികള്ക്ക് കൂലിയും ലഭിച്ചു. ഇത് കയര് മേഖലയില് ഉണര്വും ഉണ്ടാക്കി.
എന്നാല് യുഡിഎഫ് സര്ക്കാര് വന്നതോടെ വിലസ്ഥിരതാ പദ്ധതി തകര്ത്തു. ഡിപ്പോകള് വീണ്ടും സജീവമായി. ചെറുകിടക്കാര് ഉല്പ്പാദിപ്പിക്കുന്ന ഉല്പ്പന്നങ്ങള്ക്ക് വിപണിയില്ലെന്ന പ്രചാരണം ഊര്ജിതമാക്കി. കിട്ടുന്ന വിലയ്ക്ക് തടുക്കും കയറ്റുപായും വില്ക്കാന് ചെറുകിടക്കാര് നിര്ബന്ധിതരായി. പണിയും കുറഞ്ഞു. പല ഫാക്ടറികളിലും മാസം രണ്ട് ദിവസംപോലും പണിയില്ലാത്ത സ്ഥിതിയായി. ചെറുപ്പക്കാരായ തൊഴിലാളികള് നിര്മാണ രംഗത്തേയ്ക്ക് മാറി. എന്നാല് മധ്യവയസ്കരും പ്രായംചെന്നവരും ഈ രംഗത്തുതന്നെ തളച്ചിടപ്പെട്ടു. പെന്ഷന് തുടര്ന്നുകിട്ടാന് കൊണ്ടുവന്ന നിബന്ധനകള് മൂലം പലര്ക്കും പെന്ഷന് നിഷേധിക്കപ്പെട്ടു. ഇതെല്ലാം കയര്മേഖലയില് അരിക്ഷിതാവസ്ഥ ഉണ്ടാക്കി. ഇതാണ് തൊഴിലാളികളെയും ചെറുകിട ഉടമകളെയും ആത്മഹത്യയിലേക്ക് തള്ളുന്നത്. നേരത്തെ മൂന്നു പേര് ആത്മഹത്യ ചെയ്തിട്ടും അതിനെ ഗൗരവമായി കാണാന് സര്ക്കാര് തയ്യാറാകാഞ്ഞതും പ്രതിസന്ധി വര്ധിപ്പിച്ചു. ഗൃഹനാഥന് ആത്മഹത്യചെയ്ത കുടുംബങ്ങള്ക്ക് സഹായധനം പ്രഖ്യാപിക്കാനോ കടങ്ങള് എഴുതിതള്ളാനോ സര്ക്കാര് തയ്യാറായില്ല. കയര്മേഖലയില് അടിയന്തരമായി ഇടപെട്ടില്ലെങ്കില് സ്ഥിതി കൂടുതല് വഷളാകുമെന്ന് മുഹമ്മ കയര്ഫാക്ടറി വര്ക്കേഴ്സ് യൂണിയന് സിഐടിയു ജനറല് സെക്രട്ടറി ആര് നാസര് പറഞ്ഞു. അസുഖംമൂലം കിടപ്പിലായ തൊഴിലാളികള്ക്ക് പെന്ഷന് ലഭിക്കാന് ബാങ്ക് അക്കൗണ്ടും ആധാര്കാര്ഡും നിര്ബന്ധമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടക്കെണി: ഒരു കയര്ഫാക്ടറി തൊഴിലാളികൂടി ജീവനൊടുക്കി
എസ്എല് പുരം: കടക്കെണിയും പെന്ഷന് ലഭിക്കാനുള്ള സര്ക്കാരിന്റെ മാര്ഗനിര്ദേശങ്ങളുടെ ബുദ്ധിമുട്ടിലും മനംനൊന്ത് ആലപ്പുഴ ജില്ലയില് കയര്ഫാക്ടറി തൊഴിലാളി ജീവനൊടുക്കി. കഞ്ഞിക്കുഴി പഞ്ചായത്ത് 10-ാം വാര്ഡില് പാന്തേഴത്ത്വെളി ദാസന് (86) ആണ് വീടിനോട് ചേര്ന്നുള്ള കയര്ഫാക്ടറിക്കുള്ളില് തൂങ്ങിമരിച്ചത്. അരയ്ക്ക് താഴെ ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട കയര്തൊഴിലാളിയായ ഭാര്യയോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ ഏഴുമാസത്തിനിടെ ദാസനടക്കം നാല് കയര്ഫാക്ടറി തൊഴിലാളികളാണ് കടക്കെണി മൂലം ആത്മഹത്യചെയ്തത്.
ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. അടുത്തവീട്ടില് താമസിക്കുന്ന മകന്റെ ഭാര്യ വൈകിട്ട് കഞ്ഞിയുമായെത്തിയപ്പോഴാണ് ദാസനെ മരിച്ചനിലയില് കണ്ടത്. ദാസന് അരനൂറ്റാണ്ടിലേറെയായി കയര്മേഖലയില് പണിയെടുക്കുന്നു. എട്ട് തറകളുമായിട്ടാണ് തുടക്കം. കടബാധ്യതയെ മതുടര്ന്ന് ഇപ്പോള് ഒരു തറമാത്രമാണ് ഉള്ളത്. രണ്ടാഴ്ചമുമ്പുവരെ ദാസന് ഫാക്ടറിയില് നെയ്തിരുന്നു. രോഗികളായ ദാസനും ഭാര്യയ്ക്കും മരുന്ന് വാങ്ങിയിരുന്നത് കടമായിട്ടായിരുന്നു. പെന്ഷന് കിട്ടുമ്പോഴാണ് ഇത് വീട്ടിയിരുന്നത്. എന്നാല് പെന്ഷന് സര്ക്കാര് ആധാര്കാര്ഡ് നിര്ബന്ധമാക്കുകയും ബാങ്കില് അക്കൗണ്ട് വേണമെന്ന് നിര്ദേശിക്കുകയും ചെയ്തിരുന്നു.
അരയ്ക്ക് കീഴ്പോട്ട് തളര്ന്ന ഭാര്യയെയുംകൊണ്ട് ആധാര് കാര്ഡോ ബാങ്കില് എത്തിച്ച് അക്കൗണ്ട് എടുക്കാനോ കഴിഞ്ഞില്ല. ഇക്കാരണത്താല് പെന്ഷന് നിഷേധിക്കുമോ എന്ന ആശങ്ക ദാസനുണ്ടായിരുന്നതായി കുടുംബാംഗങ്ങളും അയല്വാസികളും പറഞ്ഞു. പലരില് നിന്നും വാങ്ങിയ പണം തിരിച്ചുനല്കാന് കഴിയാത്തതും അദ്ദേഹത്തെ അലട്ടിയിരുന്നു. ആലപ്പുഴ ജനറല് ആശുപത്രിയില് പോസ്റ്റുമോര്ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില് സംസ്കരിച്ചു. മക്കള്: പത്മസേനന്, മഹിപാലന്, പ്രശോഭ, ഹേമലത, പരേതനായ ബൈജു. മരുമക്കള്: ശ്യാമള, സുജാത, മോനപ്പന്, ഷാജി.
deshabhimani

No comments:
Post a Comment