കളമശേരിയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാനായി എച്ച്എംടിയില്‍നിന്നുവാങ്ങിയ 70 ഏക്കര്‍ ഭൂമി വില്‍ക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യവസായ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഭൂമി ഉപയോഗിക്കില്ലെന്ന് കമ്പനി കോടതിയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ ഭൂമി വില്‍ക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്. നിയമവിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍സിറ്റിക്കു നല്‍കിയ ഭൂമി വില്‍ക്കരുത്: പന്ന്യന്‍
തിരു: കളമശേരിയില്‍ സൈബര്‍സിറ്റിക്കായി ബ്ലൂസ്റ്റാര്‍ റിയല്‍ എസ്റ്റേറ്റ്സിനു നല്‍കിയ 70 ഏക്കര്‍ എച്ച്എംടി ഭൂമി വില്‍പ്പന നടത്താനുള്ള ശ്രമം നിയമവിരുദ്ധമാണെന്നും അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് വില്‍പ്പന തടയണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. 2008ല്‍ തറക്കല്ലിട്ട സൈബര്‍സിറ്റി പദ്ധതി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും മനഃപൂര്‍വം മുടക്കുകയും ഇപ്പോള്‍ ഭൂമി മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനു പിന്നില്‍ ഉന്നതങ്ങളുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഭൂമാഫിയകളുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ഭൂമി വളഞ്ഞവഴികളിലൂടെ തട്ടിയെടുക്കുന്ന ഒരു ഗൂഢസംഘംതന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത് അനുവദിക്കാന്‍ പാടില്ല. സര്‍ക്കാര്‍ഭൂമി വില്‍പ്പന നടത്താന്‍ ശ്രമിച്ച ബ്ലൂസ്റ്റാറിനെതിരെ നിയമ നടപടി ആരംഭിക്കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment