കാഞ്ഞങ്ങാട്: പതിനായിരങ്ങള്‍ മുടക്കിയുള്ള പരിശീലനത്തിന് അവസരമില്ലാതിരുന്നിട്ടും അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദിവാസി പെണ്‍കുട്ടിക്ക് 410-ാം റാങ്ക്. വെസ്റ്റ് എളേരി അട്ടക്കാട് കൂളിപ്പാറ ഐഎച്ച്ഡിപി കോളനിയിലെ രാമകൃഷ്ണന്റെയും ബാലാമണിയുടെയും മകള്‍ ഹരിത രാമകൃഷ്ണനാണ് അപൂര്‍വനേട്ടം. പരവനടുക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറിയില്‍നിന്ന് 71 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച ഹരിതക്ക് പ്ലസ് വണ്‍ മുതല്‍ ലഭിച്ച പ്രത്യേക പരിശീലനമാണ് പരീക്ഷ എഴുതാന്‍ ആത്മവിശ്വാസം പകര്‍ന്നത്. ഇതേവിദ്യാലയത്തിലെ 34 വിദ്യാര്‍ഥികള്‍ക്കൊപ്പം മംഗളൂരു പണമ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലാണ് പരീക്ഷ എഴുതിയത്.
deshabhimani
No comments:
Post a Comment