ഓട്ടോറിക്ഷയിലെത്തിയാണ് കൊലപാതകം നടത്തിയത്. കേസില്‍ രണ്ടു പ്രതികള്‍കൂടി പൊലീസ് പിടിയിലായിട്ടുണ്ട്. പിടിയിലായ ഒരാള്‍ പ്രതികള്‍ കൊല നടത്താനുപയോഗിച്ച ഓട്ടോയുടെ ഡ്രൈവറാണ്. ഓട്ടോകൊണ്ടിടിച്ചു വീഴ്ത്തിയാണ് മധുവിനെ വെട്ടിയത്. കഴിഞ്ഞ ഏപ്രില്‍ 14ന് യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റ് പ്രേംജി കൊള്ളന്നൂരിനെ മധുവും സംഘവും വീട്ടില്‍ കയറി ആക്രമിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമത്തിലെത്തിയത്. ഇതേത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യം കൊലയ്ക്ക് ഒരു കാരണമായെന്നാണ് പൊലീസിന്റെ വിശദീകരണം. ഈ നിലയിലുള്ള അന്വേഷണം അട്ടിമറിക്കാനും മന്ത്രിയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്.
ശനിയാഴ്ചയാണ് മധു ഈച്ചരത്ത് അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രനടയില്‍ കൊല്ലപ്പെട്ടത്. ഭാര്യയോടൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്തായിരുന്നു ആക്രമണം. വൈകിട്ടാകുമ്പോഴേക്കും കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയമാണ് കൊലയ്ക്കുപിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ വൈകിട്ട് വാര്‍ത്താസമ്മേളനം വിളിച്ച് പത്രക്കുറിപ്പ് ഇറക്കുമെന്നും അറിയിച്ചു. എന്നാല്‍, വൈകിട്ടോടെ എല്ലാം തകിടംമറിഞ്ഞു. വെസ്റ്റ് സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരൊന്നും എത്തിയില്ല. വാര്‍ത്താസമ്മേളനം വിളിച്ച് വിശദാംശങ്ങള്‍ നല്‍കുന്ന പൊലീസ് നടപടിയുണ്ടായില്ല. പകരം ഗ്രൂപ്പ്പോരും ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങളും കൊലയിലേക്ക് നയിച്ചുവെന്ന് അന്വേഷക സംഘത്തിലെ ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുകയാണുണ്ടായത്. ഞായറാഴ്ചവരെ ഗ്രൂപ്പ്പോരും കൊലയ്ക്കു പിന്നിലെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പല മറുപടിയാണ് നല്‍കിയത്.
deshabhimani
No comments:
Post a Comment