എ-ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞു പോരാടിയ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വം എ ഗ്രൂപ്പ് പിടിച്ചെടുത്തു. ഗ്രൂപ്പിലെ അഡ്വ. ഡീന്‍ കുര്യാക്കോസാണ്}(ഇടുക്കി) പ്രസിഡന്റ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി ആര്‍ മഹേഷ് (കൊല്ലം) വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടിഉമ്മനെ സംസ്ഥാനസെക്രട്ടറിയായും തിരഞ്ഞെടുത്തിട്ടുണ്ട്. ചാണ്ടിഉമ്മനുവേണ്ടി ഉമ്മന്‍ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പില്‍ നേരിട്ട് ഇടപെട്ടതായി ആരോപിച്ച് ഐ വിഭാഗം ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ടായിരുന്നു
വോട്ടെണ്ണല്‍ നടന്ന എറണാകുളം ബാനര്‍ജി റോഡിലെ സ്വകാര്യ കണ്‍വന്‍ഷന്‍ സെന്ററിനു മുന്നില്‍ എ, ഐ വിഭാഗങ്ങള്‍ പലപ്പോഴും ഏറ്റുമുട്ടി. ചെന്നിത്തലയ്ക്കും സി ആര്‍ മഹേഷിനും അനുകൂലമായി പ്ലക്കാര്‍ഡേന്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെ എ ഗ്രൂപ്പുകാര്‍ ചോദ്യംചെയ്തപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഇതോടെ തിരക്കേറിയ ബാനര്‍ജി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ചില പ്രവര്‍ത്തകര്‍ പൊലീസിനു നേരെയും കൈയേറ്റത്തിനു മുതിര്‍ന്നു. ഇവരെ പൊലീസ് വിരട്ടിയോടിച്ചു. രമേശ് ചെന്നിത്തലക്കെതിരായി എ ഗ്രൂപ്പുകാര്‍ അസഭ്യം കലര്‍ന്ന മുദ്രാവാക്യം വിളിച്ചതും പ്രകോപനത്തിനിടയാക്കി. തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയതായി എ വിഭാഗം അവകാശപ്പെട്ടപ്പോള്‍ സംഘടന പിടിക്കാന്‍ പൊലീസിനെ ഉള്‍പ്പെടെ രംഗത്തിറക്കി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചതായി ഐ ഗ്രൂപ്പ് ആരോപിച്ചു. ഇതുവരെ നടന്ന സംഘടനാ തെരഞ്ഞെടുപ്പുകള്‍ നീതിപൂര്‍വമല്ലെന്നാരോപിച്ച് വോട്ടെണ്ണലിന് തലേനാള്‍ മുമ്പുതന്നെ ഐ ഗ്രൂപ്പുകാര്‍ പലയിടത്തും പ്രതിഷേധിച്ചിരുന്നു. കൂത്താട്ടുകുളത്തും പിറവത്തും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി തിരുവഞ്ചൂരിന്റെയും കൂത്താട്ടുകുളത്ത് ചെന്നിത്തലയുടെ കോലം കത്തിച്ചു. മൂവാറ്റുപുഴയില്‍ ഐ വിഭാഗക്കാര്‍ പി ടി തോമസിന്റെ കോലവും കത്തിച്ചു.
കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം
കൊച്ചി: യൂത്ത്് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പ്രവര്‍ത്തകള്‍ തമ്മില്‍ സംഘര്‍ഷം. കൊച്ചി കലൂര്‍ റിനൈ ഈവന്‍ ഹബ്ബിലെ വോട്ടെണ്ണല്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ചേരി തിരിഞ്ഞ് മുദ്രവാക്യം വിളിക്കുന്ന പ്രവര്‍ത്തകള്‍ ഏറെ രോഷാകുലരാണ്. സംയമനം പാലിക്കാന്‍ പൊലീസ് പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തകള്‍ തമ്മിലുള്ള എറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. ഗ്രൂപ്പ് വഴക്കുമുലം തൃശൂരില്‍ മണ്ഡലം സെക്രട്ടറിയെ വെട്ടികൊന്നിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പ്രതിനിധിയായി മത്സരിക്കുന്ന ഡീന്‍ കുര്യാക്കോസ് മുന്നിലാണ്. ഐ ഗ്രൂപ്പ് പ്രതിനിധിയായി സി ആര്‍ മഹേഷും നാലാം ഗ്രൂപ്പിന്റെ ടി ജി സുനിലുമാണ് മറ്റ് മത്സരാര്‍ഥികള്‍. നിലവില്‍ 15 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ എ ഗ്രൂപ്പും അഞ്ച് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഐ ഗ്രൂപ്പും ആധിപത്യം പുലര്‍ത്തുന്നു.
സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുന്നതിന് വോട്ടവകാശമുണ്ടായിരുന്നത് അറുപത്തേഴായിരം പേര്‍ക്കായിരുന്നു. വോട്ടെണ്ണല്‍ രാവിലെ 9 ഓടെ ആരംഭിച്ചു. എട്ടു ജനറല്‍ സെക്രട്ടറിമാരെയും ഇന്ന് തെരഞ്ഞെടുക്കും. അതില്‍ രണ്ട് സീറ്റുകള്‍ വനിതാ സംവരണമാണ്. ഒരു സീറ്റ് പട്ടിക ജാതി വനിതയ്ക്കായും ഒരു സീറ്റ് പട്ടികജാതി സീറ്റായും സംവരണം ചെയ്തിട്ടുണ്ട്. 200 വോട്ടിനു മുകളില്‍ നേടുന്നവര്‍ സെക്രട്ടറിമാരായി തെരഞ്ഞെടുക്കുമെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. പ്രദേശ് റിട്ടേണിങ് ഓഫീസര്‍ ക്രിസ്റ്റഫറിന്റെയും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ കമ്മീഷന്‍ അംഗം സച്ചിന്‍ നായിക്കിന്റെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
deshabhimani
No comments:
Post a Comment