നേരത്തെ കമീഷന്റെ ഏകാംഗ ബെഞ്ച് രാഷ്ട്രീയ പാര്‍ടികളെ വിവരാവകാശ നിയമ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. ആര്‍ടിഐ അപേക്ഷകള്‍ ലഭിച്ചാല്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ആര്‍ടിഐ നിയമത്തിന്റെ 4(1) ബി വകുപ്പ് പാലിക്കണമെന്നും ഉത്തരവിലുണ്ട്. പൊതു അധികാരകേന്ദ്രത്തിന്റെ നിയന്ത്രണഘടകങ്ങളായി വരുന്ന നിയന്ത്രണസമിതികള്‍ ഏതൊക്കെയാണെന്നും ഈ സമിതികളുടെ യോഗങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമോയെന്നും യോഗങ്ങളുടെ മിനിറ്റ്സ് പ്രസിദ്ധപ്പെടുത്തുമോയെന്നും വ്യക്തമാക്കി പ്രസ്താവന പുറപ്പെടുവിക്കണമെന്നും ഈ വകുപ്പ് നിര്‍ദേശിക്കുന്നു. ദേശീയ രാഷ്ട്രീയപ്പാര്‍ടികള്‍ പൊതു അധികാരകേന്ദ്രങ്ങളാണെന്നും അതുകൊണ്ട് നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കമീഷന്‍ ഉത്തരവില്‍ പറഞ്ഞു. സര്‍ക്കാരില്‍നിന്ന് പലവിധ സൗജന്യങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന ന്യായത്തോടെയാണ് പാര്‍ടികളെ പൊതുഅധികാര കേന്ദ്രങ്ങളുടെ പട്ടികയിലാക്കിയത്. ഡല്‍ഹിയില്‍ ദേശീയ പാര്‍ടികളുടെ ഓഫീസിന് സ്ഥലം അനുവദിച്ചതും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കുറഞ്ഞ വാടകയ്ക്ക് നല്‍കിയതും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. പാര്‍ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളെ ആദായനികുതി പരിധിയില്‍നിന്ന് ഒഴിവാക്കിയത് സാമ്പത്തിക ആനുകൂല്യമാണെന്ന് കമീഷന്‍ പറയുന്നു.
തെരഞ്ഞെടുപ്പുകാലത്ത് ആകാശവാണിയിലും ദൂരദര്‍ശനിലും സൗജന്യമായി സമയം അനുവദിക്കുന്നതും ദേശീയ പാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ പൊതുചിഹ്നം നല്‍കുന്നതും വിവരാവകാശ നിയമ പരിധിയില്‍പ്പെടുത്താനുള്ള കാരണമായി നിരത്തുന്നു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന എന്‍ജിഒയും സുഭാഷ്ചന്ദ്ര അഗര്‍വാള്‍ എന്ന വ്യക്തിയും നല്‍കിയ പരാതിയിലാണ് കമീഷന്‍ ഉത്തരവ്. ആര്‍ടിഐ പ്രകാരം പാര്‍ടികളോട് സാമ്പത്തിക സ്രോതസ്സിന്റെ വിശദാംശങ്ങള്‍ തേടിയിട്ട് ലഭിച്ചില്ലെന്ന് കാട്ടിയാണ് ഇവര്‍ കമീഷനെ സമീപിച്ചത്. സിപിഐ എമ്മും സിപിഐയും തങ്ങള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നു. കമീഷന്‍ രണ്ട് തവണയായി നടത്തിയ സിറ്റിങ്ങില്‍ സിപിഐ എം ഉള്‍പ്പെടെ ആറ് ദേശീയ പാര്‍ടികളും ആര്‍ടിഐ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തോട് വിയോജിച്ചിരുന്നു. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് കമീഷന്‍ വിളിച്ച യോഗത്തില്‍ സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തത്.
(എം പ്രശാന്ത്)
പൂര്‍ണ വിയോജിപ്പ്: പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: ദേശീയപാര്‍ടികളെ ആര്‍ടിഐ പരിധിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിനോട് പൂര്‍ണമായും വിയോജിക്കുന്നതായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എമ്മും മറ്റും രാഷ്ട്രീയ പാര്‍ടിയാണെന്നും പൊതുഅധികാര കേന്ദ്രമല്ലെന്നും കാരാട്ട് പറഞ്ഞു.
deshabhimani
No comments:
Post a Comment