Monday, June 3, 2013

സമരനായിക കൊച്ചുകാളി ഓര്‍മ്മയായി

ആലുവ: കൊയ്ത്തരിവാള്‍ വലിച്ചെറിഞ്ഞ് ജന്മിത്തത്തെിനെതിരായ പോരാട്ടത്തിനിറങ്ങിയ കൊച്ചുകാളി ഓര്‍മ്മയായി. അധഃകൃത വംശത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്കര്‍ത്താവ് മഹാത്മ അയ്യന്‍കാളിയുടെ അനുയായിയായ കൊച്ചുകാളിയുടെ സംസ്കാരം ഞായറാഴ്ച സ്വദേശമായ കീഴ്മാട് നടത്തി. 115 വയസായിരുന്നു.

കീഴ്ജാതിക്കാരെ വേര്‍തിരിച്ചറിയാന്‍ വിവിധതരം മാലകള്‍ ധരിക്കണമെന്നും അവര്‍ണരായ പെണ്ണുങ്ങള്‍ മാറുമറയ്ക്കരുതെന്നുമുള്ള സാമുദായിക വിവേചനങ്ങള്‍ക്കെതിരെ അയ്യന്‍കാളിയുടെ ആഹ്വാനമനുസരിച്ച് കീഴ്മാട് മലയംകാട് പാടശേഖരത്തിലാണ് കൊച്ചുകളി കൊയ്ത്തരിവാള്‍ വലച്ചെറിഞ്ഞ് സമരത്തിനിറങ്ങിയത്. അയ്യന്‍കാളിയുടെ സാധുജനപരിപാലന സംഘത്തിന് ആലുവയില്‍ ആഥിത്യമരുളിയത് കൊച്ചുകാളിയുടെ കുടുംബമായിരുന്നു. കൊച്ചുകാളിയുടെ പിതാവ് പേങ്ങനും മാതാവ് പള്ളികുറുമ്പയുമാണ് അയ്യങ്കാളിയെ കീഴ്മാടിലെ വീട്ടിലേക്ക് ക്ഷണിച്ചത്. കൊച്ചുകാളിയുടെയും സഹോദരിമാരുടേയും കഴുത്തിലെ വെള്ളാരംകല്ലുമാല പൊട്ടിച്ചെറിഞ്ഞ അയ്യന്‍കാളി ഇനിമുതല്‍ മേല്‍വസ്ത്രം ധരിക്കണമെന്ന് പറയുകയും അവര്‍ക്ക് വസ്ത്രം് നല്‍കുകയും ചെയ്തു.

ചരിത്ര സമരങ്ങളുടെ ഭഭാഗമായിരുന്നിട്ടും അവസാന കാലത്ത് റേഷന്‍ കാര്‍ഡില്‍ പോലും കൊച്ചു കാളിയുടെ പേര് ഉണ്ടായിരുന്നില്ല.വളരെ ചെറിയ പ്രായത്തില്‍ പാടത്ത് പണിക്കിറങ്ങിയെങ്കിലും കര്‍ഷക തൊഴിലാളി പെന്‍ഷനോ, വാര്‍ധക്യകാല പെന്‍ഷനോ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. കീഴ്മാട് മലയംകാട് ബംഗ്ലാവു പറമ്പില്‍ പരേതനായ പള്ളിയാണ് ഭഭര്‍ത്താവ്. പരേതരായ പള്ളിപ്പാടി, അയ്യപ്പന്‍കുട്ടി, പള്ളിപ്പാടന്‍, തേവന്‍, കാളിക്കുട്ടി, തങ്കമ്മ, രാജമ്മ, പരേതനായ , സദാശിവന്‍ എന്നിവര്‍ മക്കളും വാസു, കുറുമ്പക്കുട്ടി, തങ്ക, പള്ളി, അയ്യപ്പന്‍, അംബിക, അയ്യപ്പന്‍കുട്ടി എന്നിവര്‍ മരുമക്കളുമാണ്.

deshabhimani

No comments:

Post a Comment