ചെറുവത്തൂര്‍: കയ്യൂരിന്റെ പാട്ടുകാരന്‍ പുതിയകണ്ടത്തെ എന്‍ വി അപ്പു (93) അന്തരിച്ചു. 1956ല്‍ പാലക്കാട് നടന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ നാലാം പാര്‍ടി കോണ്‍ഗ്രസില്‍ വിപ്ലവഗാന മത്സരത്തില്‍ ജേതാവായ അപ്പുവിനെ ജനറല്‍ സെക്രട്ടറി അജയഘോഷാണ് കയ്യൂരിന്റെ പാട്ടുകാരന്‍ എന്ന് വിശേഷിപ്പിച്ചത്. 1960ല്‍ എ കെ ജി നയിച്ച ഒരുമാസം നീണ്ട കര്‍ഷക ജാഥയില്‍ അംഗമായി. മിച്ചഭൂമി സമരം, ചെറുവത്തൂര്‍ കള്ളുഷാപ്പ് സമരം, അടിയന്തരാവസ്ഥക്കെതിരെയുള്ള സമരം എന്നിവയില്‍ പങ്കെടുത്ത് ക്രൂരമര്‍ദനത്തിനിരയായി. മിച്ചഭൂമി സമരത്തില്‍ രണ്ടാഴ്ച ജയിലിലടച്ചു. ചീമേനി തോല്‍വിറക് സമരത്തില്‍ പങ്കെടുത്തു. കരിവെള്ളൂര്‍ സമര നായകന്‍ വി വി കുഞ്ഞമ്പുവിന്റെ സന്തത സഹചാരിയായിരുന്നു. 1950ല്‍ പാര്‍ടി അംഗമായ അപ്പു മരിക്കുമ്പോള്‍ സിപിഐ എം പുതിയകണ്ടം ബ്രാഞ്ചംഗമായിരുന്നു.
ഭാര്യ: പാര്‍വതിയമ്മ. മക്കള്‍: ശ്രീദേവി (വി വി നഗര്‍), കെ കെ രാഘവന്‍ (എസ്ഐ കോഴിക്കോട് ടൗണ്‍), ബാബു (ഗള്‍ഫ്), വിജയന്‍ (വിമുക്ത ഭടന്‍), ഹരിദാസന്‍ (ഗള്‍ഫ്), പ്രഭാകരന്‍ (യോഗ സെന്റര്‍ പാലക്കാട്). മരുമക്കള്‍: ദാമോദരന്‍ (വി വി നഗര്‍), കോമളവല്ലി (വെള്ളരിക്കുണ്ട്), ഭാനുമതി (ആലന്തട്ട), വിജയലക്ഷ്മി (കുണിയന്‍), ലതിക (കുണ്ടംകുഴി), ശ്യാമള (മുള്ളേരിയ). സഹോദരങ്ങള്‍: കല്യാണി (വി വി നഗര്‍), അപ്പുക്കുട്ടന്‍ (കാഞ്ഞങ്ങാട്), പരേതരായ കരുണാകരന്‍, ചിരുതൈ, രാമന്‍, കേളു, നാരായണന്‍. സംസ്കാരം ഞായറാഴ്ച പകല്‍ 11ന് പുതിയകണ്ടം പൊതുശ്മശാനത്തില്‍.
deshabhimani
No comments:
Post a Comment