കണ്ണൂര്‍: സിപിഐ എം ജില്ലാ സെക്രട്ടറി പി ശശിക്ക് ചികിത്സാര്‍ഥം അവധി അനുവദിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചാരണം പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സെക്രട്ടറി ചുമതല വഹിക്കുന്നവര്‍ അവധി അപേക്ഷിക്കുന്നതും അത് അനുവദിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സഖാവിന് ചുമതല നല്‍കുന്നതും പാര്‍ടിക്കകത്തെ സാധാരണ നടപടിക്രമം മാത്രമാണ്. ഇത് മനസിലാക്കാതെ പാര്‍ടിക്കെതിരെ എന്തു നുണയും പ്രചരിപ്പിക്കാമെന്നാണ് ചില മാധ്യമങ്ങള്‍ കരുതുന്നത്. ഇ പി ജയരാജന് വെടിയേറ്റപ്പോള്‍പോലും പകരം ചുമതല നല്‍കിയില്ലെന്നാണ് ചില പത്രങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇപി ചികിത്സയില്‍ കഴിഞ്ഞപ്പോഴും തുടര്‍ന്ന് 1995 സെപ്തംബറിലെ തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് ലണ്ടനില്‍ മൂന്നാഴ്ച ചികിത്സ തേടിയപ്പോഴും എം വി ഗോവിന്ദനെയാണ് പാര്‍ടി ജില്ലാ ആക്ടിങ് സെക്രട്ടറിയായി ചുമതലപ്പെടുത്തിയത്.
നേരത്തെ ഏറ്റ പൊലീസ് മര്‍ദനത്തിന്റെ ഫലമായുള്ള അസുഖത്തിന് നടത്തിയ ചികിത്സ ഫലപ്രദമാകാത്തതിനാല്‍ കോയമ്പത്തൂരില്‍ തുടര്‍ചികിത്സ നടത്തുന്നതിന് അവധി നല്‍കണമെന്ന പി ശശിയുടെ അഭ്യര്‍ഥന ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തിനെതിരെ ഒരു പരാതിയും യോഗത്തില്‍ ഉന്നയിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. മറിച്ചുള്ള പ്രചാരണം പാര്‍ടിക്കെതിരെ എന്തുനെറികേടും വിളിച്ചുപറയാനുള്ള ചില മാധ്യമങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ്. പ്രധാനമായി പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പിനെക്കുറിച്ചാലോചിക്കുന്നതിനാണ് മേല്‍കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റിയോഗം ചേര്‍ന്നത്. അതോടൊപ്പം അവധി അപേക്ഷകൂടി പരിഗണിക്കുകയാണുണ്ടായതെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 151210
സിപിഐ എം ജില്ലാ സെക്രട്ടറി പി ശശിക്ക് ചികിത്സാര്‍ഥം അവധി അനുവദിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചാരണം പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ReplyDeleteസെക്രട്ടറി ചുമതല വഹിക്കുന്നവര്‍ അവധി അപേക്ഷിക്കുന്നതും അത് അനുവദിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സഖാവിന് ചുമതല നല്‍കുന്നതും പാര്‍ടിക്കകത്തെ സാധാരണ നടപടിക്രമം മാത്രമാണ്. ഇത് മനസിലാക്കാതെ പാര്‍ടിക്കെതിരെ എന്തു നുണയും പ്രചരിപ്പിക്കാമെന്നാണ് ചില മാധ്യമങ്ങള്‍ കരുതുന്നത്. ഇ പി ജയരാജന് വെടിയേറ്റപ്പോള്‍പോലും പകരം ചുമതല നല്‍കിയില്ലെന്നാണ് ചില പത്രങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇപി ചികിത്സയില്‍ കഴിഞ്ഞപ്പോഴും തുടര്‍ന്ന് 1995 സെപ്തംബറിലെ തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് ലണ്ടനില്‍ മൂന്നാഴ്ച ചികിത്സ തേടിയപ്പോഴും എം വി ഗോവിന്ദനെയാണ് പാര്‍ടി ജില്ലാ ആക്ടിങ് സെക്രട്ടറിയായി ചുമതലപ്പെടുത്തിയത്.