Wednesday, December 15, 2010

ത്രിപുര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ വിജയം

കൊല്‍ക്കത്ത: ത്രിപുര മുനിസിപ്പല്‍ല്‍തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഉജ്വല വിജയം നേടി. തീവ്രവാദികളുമായും വിഘടനവാദികളുമായും കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് ഇടതുമുന്നണി അഭിമാനവിജയം ആവര്‍ത്തിച്ചത്. തലസ്ഥാനമായ അഗര്‍ത്തല മുനിസിപ്പല്‍ കൌണ്‍സിലിലേക്കും 15 നഗരപഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. അഗര്‍ത്തല മുനിസിപ്പാലിറ്റിയും 13 നഗരപഞ്ചായത്തും ഇടതുമുന്നണി നേടിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് രണ്ട് നഗര പഞ്ചായത്തുമാത്രം.

തീവ്രവാദികളും വിഘടനവാദികളും തൃണമൂല്‍ കോണ്‍ഗ്രസും എല്ലാ സീറ്റിലും കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിട്ടും 2005ലേതിനേക്കള്‍ മെച്ചപ്പെട്ട വിജയമാണ് ഇടതുമുന്നണി നേടിയത്. അഗര്‍ത്തലയിലെ 35 സീറ്റില്‍ല്‍27ഉം നേടിയാണ് ഇടതുമുന്നണി ഭരണം നിലനിര്‍ത്തിയത്. ഇതില്‍ 25ഉം സിപിഐ എമ്മിനാണ്. സിപിഐ, ആര്‍എസ്പി എന്നിവയ്ക്ക് ഓരോ സീറ്റ് കിട്ടി. കോണ്‍ഗ്രസിന് എട്ടു സീറ്റ് കിട്ടി. ധര്‍മനഗര്‍, കൊയിലാസ്നഗര്‍, കമല്‍പുര്‍, തെളിയാമൂറ, ക്വവായ്, റാണിബജാര്‍, ബിശാല്‍ഗഡ്, സോണമൂറ, ഉദയപുര്‍, അമര്‍പുര്‍, ബലോണിയ, ശാന്തിനഗര്‍, കുമര്‍ഹട്ട് എന്നീ നഗരപഞ്ചായത്താണ് ഇടതുമുന്നണിക്ക് കിട്ടിയത്. 15 നഗര പഞ്ചായത്തില്‍ ആകെ 195 വാര്‍ഡില്‍ 160ഉം ഇടതുമുന്നണിക്കാണ്, കോണ്‍ഗ്രസിന് 35ഉം. ബിജെപി 58 വാര്‍ഡില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും എല്ലായിടത്തും ജാമ്യത്തുക നഷ്ടപ്പെട്ടു. ഇടതുമുന്നണിയിലുള്ള ജനങ്ങള്‍ക്കുള്ള വിശ്വാസം ആവര്‍ത്തിക്കുന്നതാണ് ഈ വിജയമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ പറഞ്ഞു.
(ഗോപി)

ദേശാഭിമാനി 151210

1 comment:

  1. ത്രിപുരല്‍മുനിസിപ്പല്‍ല്‍തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഉജ്വല വിജയം നേടി. തീവ്രവാദികളുമായും വിഘടനവാദികളുമായും കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് ഇടതുമുന്നണി അഭിമാനവിജയം ആവര്‍ത്തിച്ചത്. തലസ്ഥാനമായ അഗര്‍ത്തല മുനിസിപ്പല്‍ കൌണ്‍സിലിലേക്കും 15 നഗരപഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. അഗര്‍ത്തല മുനിസിപ്പാലിറ്റിയും 13 നഗരപഞ്ചായത്തും ഇടതുമുന്നണി നേടിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് രണ്ട് നഗര പഞ്ചായത്തുമാത്രം.

    ReplyDelete