ബുറാഡി(ഡല്‍ഹി): പ്രതിനിധികളുടെ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിച്ചതോടെ എഐസിസി സമ്പൂര്‍ണസമ്മേളനം നിര്‍ത്തിവച്ചു. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയതോല്‍വിക്ക് കാരണം നേതാക്കളുടെ പിടിപ്പുകേടും അഴിമതിയുമാണെന്ന് ആരോപിച്ചാണ് പ്രതിനിധികള്‍ പ്രതിഷേധിച്ചത്. ബിഹാറില്‍നിന്നുള്ള പ്രതിനിധികള്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കി സ്റ്റേജിലേക്ക് ഇരച്ചുകയറി. ഇതേത്തുടര്‍ന്ന് വേദി സംഘര്‍ഷഭരിതമായതോടെ സമ്മേളനം നിര്‍ത്തിവയ്ക്കേണ്ടിവന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൈയാങ്കളി. അഴിമതിയും തെരഞ്ഞെടുപ്പ് തോല്‍വികളും സൃഷ്ടിച്ച പ്രതിസന്ധിക്കിടെ സമ്പൂര്‍ണസമ്മേളനത്തില്‍ കൈയാങ്കളി കൂടിയായതോടെ കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പിലായി.
ബിഹാറിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക്കിനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച പ്രവര്‍ത്തകസമിതി അംഗം ബി കെ ഹരിപ്രസാദിനുമെതിരെയാണ് പ്രതിനിധികള്‍ മുദ്രാവാക്യം മുഴക്കിയത്. "മുകുള്‍വാസ്നിക് കള്ളനാണ്, അവനെ സ്റ്റേജില്‍ നിന്നിറക്കണം'' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. ബിഹാറില്‍നിന്നുള്ള എഐസിസി അംഗങ്ങളായ രേണുകാ കുമാരി, ഊര്‍മിള സിങ്, മുന്‍ പിസിസി സെക്രട്ടറി ഉമാകാന്ത്സിങ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 25 ലക്ഷം രൂപ കോഴ വാങ്ങിയാണ് മുകുള്‍വാസ്നിക്കും ഹരിപ്രസാദും സീറ്റുവിതരണം നടത്തിയതെന്ന് പ്രതിനിധികള്‍ പറഞ്ഞു. അഴിമതി തടയുന്നതില്‍ സോണിയയും രാഹുലും പരാജയപ്പെട്ടെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
സമ്മേളനത്തിന്റെ രണ്ടാംദിവസം ഉച്ചയ്ക്ക് ശേഷമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഗുജറാത്തില്‍നിന്നുള്ള പ്രതിനിധി സംസാരിച്ചുകൊണ്ടിരിക്കെ വൈദ്യുതി പോയതിനെത്തുടര്‍ന്ന് നടപടികള്‍ അല്‍പ്പസമയം നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഈ സമയം വേദിയിലുണ്ടായിരുന്ന മുകുള്‍വാസ്നിക് മൈക്കിനടുത്തേക്ക് വന്നപ്പോഴാണ് ബിഹാര്‍ പ്രതിനിധികള്‍ മുദ്രാവാക്യം മുഴക്കി സ്റ്റേജിലേക്ക് കുതിച്ചത്. ഇവരെ തടയാന്‍ സേവാദള്‍ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് തമ്മിലടിയായത്. രംഗം ശാന്തമാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിനിധികളെ ബലപ്രയോഗത്തിലൂടെ പുറത്താക്കാന്‍ സേവാദള്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ ഉന്തുംതള്ളും അടിയുമായി. ബഹളത്തിനിടെ പ്രതിനിധികളില്‍ പലര്‍ക്കും പരിക്കേറ്റു. വനിതാപ്രതിനിധികളെ പുരുഷന്‍മാരായ സേവാദള്‍ പ്രവര്‍ത്തകര്‍ കൈകാര്യംചെയ്യാന്‍ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി. കൂടുതല്‍ സേവാദള്‍ പ്രവര്‍ത്തകരെത്തി പ്രതിനിധികളെ ബലമായി പുറത്താക്കി. അരമണിക്കൂറോളം സമ്മേളനം നിര്‍ത്തിവച്ചു. പ്രതിഷേധക്കാരെയെല്ലാം പുറത്താക്കിയശേഷമാണ് സമ്മേളനം പുനരാരംഭിച്ചത്. ഇതിനിടെ മുകുള്‍വാസ്നിക്കിനോട് മുന്‍നിരയില്‍നിന്ന് മാറാന്‍ മോത്തിലാല്‍ വോറയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു.
(എം പ്രശാന്ത്)
ദേശാഭിമാനി 201210
പ്രതിനിധികളുടെ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിച്ചതോടെ എഐസിസി സമ്പൂര്‍ണസമ്മേളനം നിര്‍ത്തിവച്ചു. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയതോല്‍വിക്ക് കാരണം നേതാക്കളുടെ പിടിപ്പുകേടും അഴിമതിയുമാണെന്ന് ആരോപിച്ചാണ് പ്രതിനിധികള്‍ പ്രതിഷേധിച്ചത്. ബിഹാറില്‍നിന്നുള്ള പ്രതിനിധികള്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കി സ്റ്റേജിലേക്ക് ഇരച്ചുകയറി. ഇതേത്തുടര്‍ന്ന് വേദി സംഘര്‍ഷഭരിതമായതോടെ സമ്മേളനം നിര്‍ത്തിവയ്ക്കേണ്ടിവന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൈയാങ്കളി. അഴിമതിയും തെരഞ്ഞെടുപ്പ് തോല്‍വികളും സൃഷ്ടിച്ച പ്രതിസന്ധിക്കിടെ സമ്പൂര്‍ണസമ്മേളനത്തില്‍ കൈയാങ്കളി കൂടിയായതോടെ കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പിലായി.
ReplyDelete