ലോകത്തെ അതിദ്രുതം വളരുന്ന സമ്പദ് വ്യവസ്ഥകളാണ് ഇന്ത്യയുടേതും ചൈനയുടേതും. വരുംകാലം ഇന്ത്യയുടേതും ചൈനയുടേതുമാണെന്ന്, സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തക്കവിധം വേഗത്തിലുള്ള വികാസമാണ് ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ ഏതാനും ദശകമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും ഭരണനേതൃത്വങ്ങള്‍ പിന്തുടരുന്ന നയങ്ങളുടെ വ്യത്യാസം കൊണ്ടുതന്നെ ഈ വളര്‍ച്ചയെ സാമൂഹ്യമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ട്. എങ്കില്‍പോലും ഇന്ത്യയുടെയും ചൈനയുടെയും വളര്‍ച്ചയെ സംശയത്തോടെയും ആശങ്കയോടെയുമാണ്, നിലവിലെ ലോകക്രമത്തെ നിയന്ത്രിക്കുന്ന പാശ്ചാത്യലോകം കാണുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ അടുക്കുന്നതു തടയാനുള്ള അടവുകള്‍ അവര്‍ നിരന്തരമായി പയറ്റിക്കൊണ്ടിരിക്കുന്നു എന്നതും രഹസ്യമല്ല. ഇങ്ങനെയൊരു പശ്ചാത്തലം ഉള്ളതുകൊണ്ടുതന്നെ ഏറെ പ്രധാനമായിരുന്നു, ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനം.
അതിര്‍ത്തി തര്‍ക്കം ഉള്‍പ്പെടെ ഇന്ത്യയും ചൈനയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോവുന്നതിന് ഇരുരാജ്യങ്ങളും ദൗത്യസംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. ഈ ചര്‍ച്ചകളില്‍ ഏറെ പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ് ഇന്ത്യയും ചൈനയും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതിനിടെയാണ് കശ്മീരിനെച്ചൊല്ലിയുള്ള നിലപാടുമായി ബന്ധപ്പെട്ട് പുതിയൊരു തര്‍ക്കം ഉടലെടുത്തത്. ഇക്കാര്യങ്ങളെല്ലാം വെന്‍ ജിയാബാവോയുടെ സന്ദര്‍ശനത്തിനിടെ ചര്‍ച്ചാവിഷയമായി. ഇന്ത്യയുടെ ഉത്കണ്ഠകള്‍ ഗൗരവത്തോടെ കാണുന്നുവെന്നും നയതന്ത്രതലത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകളാവാമെന്നുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ചൈനീസ് പ്രധാനമന്ത്രി പറഞ്ഞത്. ഏറെക്കാലമായി തുടരുന്ന തര്‍ക്കത്തില്‍ ഉടനടിയൊരു പരിഹാരം നയതന്ത്രബന്ധങ്ങളെക്കുറിച്ച് ബോധ്യമുള്ള ആരും പ്രതീക്ഷിക്കില്ല. എന്നിട്ടും വെന്‍ ജിയാബാവോയുടെ സന്ദര്‍ശനം ഫലം ചെയ്തില്ലെന്ന വിലയിരുത്തലാണ് നമ്മുടെ പല മാധ്യമങ്ങളും ചില നയതന്ത്രവിദഗ്ധരും നടത്തിയത്. ഇന്ത്യാ-ചൈനാ ബന്ധത്തില്‍ അസ്വാരസ്യം നിലനില്‍ക്കണമെന്ന കുടിലമായ നിര്‍ബന്ധബുദ്ധിയാണ് ഇക്കൂട്ടരെ നയിക്കുന്നത്. ഇതിനെ ജാഗ്രതയോടെ കാണേണ്ടതുണ്ട്.
തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ തന്നെ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ കുതിച്ചുചാട്ടം കാണാതിരിക്കാനാവില്ല. പരമ്പരാഗത പാതയായ നാഥുലാ ചുരം തുറന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് ആക്കം നല്‍കി. 2015 ഓടെ ഇന്ത്യ-ചൈന വ്യാപാരം പതിനായിരം കോടി ഡോളറിലെത്തിക്കാനാണ് വെന്‍ ജിയാബാവോയുടെ സന്ദര്‍ശനത്തിനിടെ ഒപ്പുവച്ച കരാറുകള്‍ ലക്ഷ്യമിടുന്നത്. തന്ത്രപരമായ സാമ്പത്തിക ചര്‍ച്ചകള്‍, സി ഇ ഒ ഫോറം രൂപീകരിക്കല്‍, ബാങ്കിംഗ് നിയന്ത്രണ സംവിധാനങ്ങള്‍ തമ്മിലുള്ള കരാറുകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ വെന്നിന്റെ സന്ദര്‍ശനത്തിനിടെ ധാരണയായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള കച്ചവട ബന്ധം പ്രതീക്ഷിത ലക്ഷ്യത്തില്‍നിന്നും ഏറെ ഉയരത്തിലെത്തിക്കാന്‍ പ്രാപ്തമായവയാണ് ഈ നടപടികള്‍.
സഹകരിച്ചുപ്രവര്‍ത്തിക്കേണ്ട അയല്‍ രാജ്യങ്ങള്‍ എന്ന നിലയിലും ബദല്‍ ലോകക്രമത്തിനു നേതൃത്വം നല്‍കേണ്ട ശക്തികള്‍ എന്ന നിലയിലും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാവേണ്ടതുണ്ട്. ഇതിനു വേണ്ടി നാം ദേശീയതാല്‍പ്പര്യങ്ങളെ ബലികഴിക്കേണ്ടതുമില്ല. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ആര്‍ജവത്തോടെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ചൈനയുമായി മികച്ച ബന്ധമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. വെന്‍ ജിയാബാവോയുടെ സന്ദര്‍ശനം ഇത്തരമൊരു സാധ്യതയാണ് തുറന്നിട്ടത്. അതു സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ക്കു പിന്നിലുള്ളത്, അമേരിക്കയുടെയും മറ്റു പാശ്ചാത്യ ശക്തികളുടെയും താല്‍പ്പര്യങ്ങള്‍ ഗൂഢമായി നടപ്പാക്കുന്നതിനുള്ള ചൈനീസ് ചൊരുക്കു മാത്രമാണ്.
ജനയുഗം മുഖപ്രസംഗം 191210

ReplyDelete