അഴിമതിയുടെ കരിനിഴലില്‍ കോണ്‍ഗ്രസ് പ്ളീനറി സമ്മേളനം ഇന്നുമുതല്‍
ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചുലച്ച അഴിമതികള്‍ പടര്‍ത്തിയ കരിനിഴലില്‍ കോണ്‍ഗ്രസിന്റെ ത്രിദിന പ്ളീനറി സമ്മേളനം ശനിയാഴ്ച ആരംഭിക്കും. സമ്മേളനത്തിന്റെ വിഷയനിര്‍ണയത്തിനും പ്രമേയത്തിന് അന്തിമരൂപം നല്‍കാനുമായി മുതിര്‍ന്ന നേതാക്കളുടെ യോഗം ശനിയാഴ്ച പാര്‍ലമെന്റ് അനക്സില്‍ നടക്കും. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയിലെ ബുറാഡിയില്‍ ഞായറും തിങ്കളുമാണ് പ്ളീനറി സമ്മേളനം. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിനായി വമ്പന്‍ സൌകര്യമാണ് ബുറാഡിയില്‍ ഒരുക്കിയത്. കേരളത്തില്‍നിന്ന് മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.
ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്ക് കളമൊരുക്കിയ യുപിഎ സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന ഘട്ടത്തില്‍ ഇതിനോട് സമ്മേളനം എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്- ആദര്‍ശ് ഫ്ളാറ്റ്- സ്പെക്ട്രം അഴിമതികള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും നടക്കും. പതിവുപോലെ സോണിയയെയും രാഹുലിനെയും പിന്താങ്ങിയും പ്രകീര്‍ത്തിച്ചും പ്രമേയം പാസാക്കിയാകും സമ്മേളനം പിരിയുക. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയഗാന്ധിയെ തെരഞ്ഞെടുത്തതിന് സമ്മേളനം അംഗീകാരവും നല്‍കും. ഞായറാഴ്ച രാവിലെ സോണിയയുടെ പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. തുടര്‍ന്ന് വിവിധ പ്രമേയങ്ങള്‍ പാസാക്കും.
മുകളില്‍ വായിച്ചത് 18 ഡിസംബര്‍ 2010ലെ ദേശാഭിമാനി വാര്‍ത്ത.
വാര്‍ത്തയില്‍ പറയുന്ന കരിനിഴലും, കളമൊരുക്കലുമൊക്കെ ശരിയായ വിലയിരുത്തലാണെങ്കിലും മാതൃഭൂമി തങ്ങളുടെ ദാസ്യം പ്രകടിപ്പിച്ചുകൊണ്ട് ‘അഴിമതിക്കെതിരെ സന്ധിയില്ലാ സമരം, കോര്‍പ്പറേറ്റ് മേഖലയില്‍ സുതാര്യത’ എന്ന അശ്ലീലഫലിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘അഴിമതിക്കെതിരെ സന്ധിയില്ലാസമരമെന്ന നിലപാട് പ്രഖ്യാപിക്കുന്നതാവും ഡല്‍ഹിയില്‍ ശനിയാഴ്ച തുടങ്ങുന്ന ത്രിദിന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ പ്രമേയങ്ങള്‍‘ എന്ന് മാതൃഭൂമി വിലയിരുത്തുന്നു.
മനോരമ പറയുന്നത് ‘സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും 125 വര്‍ഷം’ എന്നാണ് സമ്മേളനമുദ്രാവാക്യം എന്നാണ്. തെറ്റു പറയാനില്ല. സമര്‍’പണ‘ത്തിന്റെയും ‘സേവന’ത്തിന്റെയും 125 വര്‍ഷം എന്നായിരുന്നെങ്കില്‍ കുറച്ച് കൂടി കൃത്യമാകുമായിരുന്നു.
ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയനുസരിച്ച് “Who are they to lecture us on corruption?" എന്ന് സോണിയാഗാന്ധി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ചോദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അഴിമതികളിലെ സംഖ്യ കേട്ടാല്‍ കോണ്‍ഗ്രസിനെ അഴിമതിയെക്കുറിച്ച് പഠിപ്പിക്കാന്‍ ആരാലും കഴിയില്ല തന്നെ. എന്തായാലും എല്ലാവരും കരുതിയിരിക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു. കോണ്‍ഗ്രസ് ‘has decided to adopt a tough, combative stance‘ എന്ന് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ കാണുന്നുണ്ട്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളാണ് corrupt എന്നുമുണ്ട് സോണിയാമ്മയുടെ വകയായി.
ഇത്രയധികം അഴിമതികളുടെ പശ്ചാത്താലത്തിലും സമ്മേളനത്തില്‍ ഏതെങ്കിലും തരത്തിലുള്ള പൊട്ടിത്തെറി ഉണ്ടാകുമെന്ന് ഈ പത്രങ്ങളൊന്നും പറയുന്നില്ല. ഉള്‍പ്പേജുകളിലെ അര സെന്റിമീറ്റര്‍ വാര്‍ത്തയില്‍ ‘നിഷ്പക്ഷത‘ തെളിയിക്കാനായി വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് ഉറപ്പില്ല. systemic എന്ന് പ്രകാശ് കാരാട്ട് വിശേഷിപ്പിച്ച അഴിമതി അല്ലെങ്കിലും വലതുപക്ഷകക്ഷികള്‍ക്ക് ഒരു വിഷയമേയല്ല എന്നു തന്നെ വാര്‍ത്തകളുടെ അര്‍ത്ഥം. എത്ര പണം വേണമെങ്കിലും വെട്ടിക്കാം, അതു കഴിഞ്ഞ് ശക്തമായ പ്രമേയങ്ങള്‍ പാസാക്കിയാല്‍ ഒരു പക്ഷേ അഴിമതിവിരുദ്ധ നോബല്‍ സമ്മാനം വരെ കിട്ടിയേക്കും എന്ന് തോന്നുന്നു.
കഴിഞ്ഞ സി.പി.എം കോണ്‍ഗ്രസിന്റെ സമയത്ത് നമ്മുടെ പത്രങ്ങള്‍ എഴുതിവിട്ട സി.പി.എം വിരുദ്ധ വാര്‍ത്തകള്‍ ഓര്‍മ്മയുള്ളവര്‍ക്ക് പ്ലീനറി സമ്മേളനത്തെക്കുറിച്ചുള്ള പ്രീണനവാര്‍ത്തകള്‍ ഫലിതലേഖനങ്ങളുടെ ഫലം ചെയ്യും. ഹാസസാഹിത്യം മരിച്ചു എന്ന് വിശ്വസിക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്ന വാര്‍ത്തകള്‍.
ഒരു കാര്യം പറയാന്‍ വിട്ടുപോയി. കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യസമരപാരമ്പര്യത്തെക്കുറിച്ച് ഈ പത്രങ്ങളൊക്കെ ഉപന്യസിക്കാന്‍ മറന്നിട്ടില്ല. അങ്ങിനെ വിട്ടുകളയാന്‍ പറ്റുന്ന ഒന്നല്ല ഈ സംഗതി. അത് വെച്ച് ഇനിയും ഒരു 125 കൊല്ലം കൂടി ‘tough, combative stance‘ എടുക്കാനുള്ളതാണ്.
എന്തായാലും പ്ലീനറി സമ്മേളനത്തിനു എല്ലാ വിധ ആശംസകളും നേരുന്നു.
വാല്‍ക്കഷ്ണം:
കേന്ദ്രത്തിലെ അഴിമതികളിലെ തുക വായിച്ച് കണ്ണു തള്ളിപ്പോയിട്ടുള്ള വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ ‘അര്‍ത്ഥ‘പൂര്‍ണ്ണമായ ഫെഡറലിസത്തിനു വേണ്ടി സമ്മേളനത്തില്‍ ആവശ്യമുന്നയിച്ചേക്കാനിടയുണ്ട്.
രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചുലച്ച അഴിമതികള്‍ പടര്‍ത്തിയ കരിനിഴലില്‍ കോണ്‍ഗ്രസിന്റെ ത്രിദിന പ്ളീനറി സമ്മേളനം ശനിയാഴ്ച ആരംഭിക്കും. സമ്മേളനത്തിന്റെ വിഷയനിര്‍ണയത്തിനും പ്രമേയത്തിന് അന്തിമരൂപം നല്‍കാനുമായി മുതിര്‍ന്ന നേതാക്കളുടെ യോഗം ശനിയാഴ്ച പാര്‍ലമെന്റ് അനക്സില്‍ നടക്കും. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയിലെ ബുറാഡിയില്‍ ഞായറും തിങ്കളുമാണ് പ്ളീനറി സമ്മേളനം. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിനായി വമ്പന്‍ സൌകര്യമാണ് ബുറാഡിയില്‍ ഒരുക്കിയത്. കേരളത്തില്‍നിന്ന് മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.
ReplyDelete