Saturday, December 18, 2010

പാപ്പ ഉമാനാഥിനു ആദരാഞ്ജലി


തിരുച്ചിറപ്പള്ളി: രാജ്യത്തെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും സിപിഐ എം കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ പാപ്പാ ഉമാനാഥ് (80) അന്തരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ആര്‍ ഉമാനാഥിന്റെ ഭാര്യയാണ്. വെള്ളിയാഴ്ച വൈകിട്ട് ആറിന് തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച വൈകിട്ട് നാലിന് സിപിഐ എം തിരുച്ചിറപ്പള്ളി ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്കാരം നടത്തും.

തമിഴ്നാട്ടില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപകനേതാക്കളില്‍ ഒരാളാണ്. നിരവധി തവണ ജയില്‍വാസം അനുഭവിക്കുകയും പൊലീസ് മര്‍ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. 1989ല്‍ തിരുച്ചിറപ്പള്ളി തുരുവെരുമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്നാട്ടിലെ കാരയ്ക്കല്‍ കോവില്‍പത്ത് ഗ്രാമത്തില്‍ 1931 ആഗസ്ത് അഞ്ചിന് പക്കിരിസ്വാമിയുടെയും ലക്ഷ്മിയമ്മാളിന്റെയും മകളായി ജനിച്ചു. ധനലക്ഷ്മി എന്നാണ് യഥാര്‍ഥ പേര്. മക്കള്‍: മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ സെക്രട്ടറിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ യു വാസുകി, ലക്ഷ്മിനേത്രാവതി, നിര്‍മലാറാണി. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട്, കെ വരദരാജന്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ദേശാഭിമാനി 181210

ഹിന്ദു വാര്‍ത്ത

Pappa Umanath, one of the senior leaders of the Communist Party of India (Marxist) and one of the founders of the All India Democratic Women's Association (AIDWA) died on Friday after a brief illness in Tiruchi.

She was 80 and is survived by her husband CPI (M) leader R. Umanath and daughters U. Vasuki, State secretariat member of the party, and Nirmla Rani.

Pappa was the daughter of Lakshmi (original name is Alamelu), the first woman to die in prison after 23 days of fasting against the jail authorities.

Her entry into politics began at a very young age as her mother was working closely with the communist leaders and railway workers at Ponmalai in Tiruchi. Deserted by her husband's family, Lakshmi, a widow, moved to Ponmalai and ran a mess, which became a haunt for communists and railway workers.

Pappa's original name was Dhanalakshmi. As an active child, she attracted the attention of the leaders, who used to ask her, “Pappa, what is your name.” Thus Dhanalakshmi became Pappa.

She was only 12 when she was picked up by the police along with railway workers for their protest against the British. She was released by the magistrate because she was a minor. She was among railway workers during the strike in 1946 and witnessed the killing of 5 workers in police firing.

When the communist party was banned in 1948, they moved to Chennai to do party work. Senior leaders such as P. Ramamurthi, Srinivasa Rao and M.Kalyanasundaram were staying with them to avoid police. But they were arrested in 1950 and lodged in Saidapet jail.

It was here her mother died. The jail authorities had agreed to let her see the body on condition that she quit the party. Pappa refused and could only see from behind the bars her mother's body being taken out of the prison.

She married Mr. Umanath, a student of Annamalai University, who had quit his education to do party work. Founder of Dravidian Movement Periyar was one of those who blessed them, though he had misgivings about Mr. Umanath, because he was a Brahmin.

“I told him he was a communist,” Pappa used to recall the incident.

After the split in the communist party, she joined the CPI (M). In 1973, she along with leaders like K.P. Janaki Ammal launched the AIDWA. She was elected to the State committee, later to the State secretariat and the central committee. She was elected to the Tamil Nadu Assembly in 1989.

Condoling her death State secretary of the party G. Ramakrishnan said party flags would fly half-mast for three days.

1 comment:

  1. തിരുച്ചിറപ്പള്ളി: രാജ്യത്തെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും സിപിഐ എം കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ പാപ്പാ ഉമാനാഥ് (80) അന്തരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ആര്‍ ഉമാനാഥിന്റെ ഭാര്യയാണ്. വെള്ളിയാഴ്ച വൈകിട്ട് ആറിന് തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച വൈകിട്ട് നാലിന് സിപിഐ എം തിരുച്ചിറപ്പള്ളി ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്കാരം നടത്തും.

    തമിഴ്നാട്ടില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപകനേതാക്കളില്‍ ഒരാളാണ്. നിരവധി തവണ ജയില്‍വാസം അനുഭവിക്കുകയും പൊലീസ് മര്‍ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. 1989ല്‍ തിരുച്ചിറപ്പള്ളി തുരുവെരുമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

    ReplyDelete