വില പിടിച്ചുനിര്‍ത്താന്‍ ശക്തമായ നടപടി; 16ന് അരി, 25ന് പഞ്ചസാര
രാജ്യത്തെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കുന്ന പെട്രോള്‍ വിലവര്‍ധനവിന്റെ സാഹചര്യത്തില്‍ അവശ്യസാധന വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ശക്തമാക്കി. സഹകരണവകുപ്പ് ക്രിസ്മസ് ചന്തകള്‍ വഴി 16 രൂപയ്ക്ക് അരി എത്തിക്കും. ഇതേ വിലയ്ക്ക് സപ്ളൈകോയും അരി നല്‍കും. പഞ്ചസാരയുടെ വില 29.50 രൂപയില്‍ നിന്ന് 25 രൂപയായി സപ്ളൈകോ കുറച്ചു. കിലോക്ക് മൂന്നുരൂപ വരെ സബ്സിഡി നല്‍കി ജയ, സുരേഖ, ബോധന എന്നീ മുന്തിയ ഇനം അരി മാവേലി സ്റോര്‍ അടക്കമുള്ള സപ്ളൈകോ വില്‍പ്പനശാലകള്‍ വഴി വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 12.70ന് ഇപ്പോള്‍ വില്‍ക്കുന്ന എഫ്സിഐ അരിക്ക് പുറമേയാണിത്. എഫ്സിഐ ഗോഡൌണില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ എടുക്കുന്ന അരി അതേ വിലയ്ക്കാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. എന്നാല്‍, നിലവാരം കുറഞ്ഞ ഈ അരിക്ക് വേണ്ടത്ര ആവശ്യക്കാരില്ല. ഈ സാഹചര്യത്തിലാണ് വിപണിയില്‍ നിന്ന് നല്ലയിനം അരി വാങ്ങി കുറഞ്ഞ വിലയ്ക്ക് നല്‍കുന്നത്.
കരിഞ്ചന്തയും പൂഴത്തിവയ്പും തടയാന്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തുമെന്ന് മന്ത്രി സി ദിവാകരന്‍ ദേശാഭിമാനിയോട് പറഞ്ഞു. നാലുവര്‍ഷമായി വില വര്‍ധിപ്പിക്കാതെയാണ് 13 ഇനം നിത്യോപയോഗസാധനം സപ്ളൈകോ വില്‍ക്കുന്നത്. ഇവയുടെ വില വര്‍ധിപ്പിക്കില്ല. 48 മാവേലി സ്റോര്‍ കൂടി മൂന്നു മാസത്തിനകം ആരംഭിക്കും. ആറു മാസത്തിനിടെ 40 മാവേലി സ്റോര്‍ തുറന്നു. സപ്ളൈകോയെ ആശ്രയിക്കുന്ന ജനങ്ങളുടെ എണ്ണം 13 നിന്ന് 33 ശതമാനമായി ഉയര്‍ന്നെന്നും മന്ത്രി പറഞ്ഞു.
സപ്ളൈകോയുടെ ക്രിസ്മസ് ബസാറുകള്‍ക്ക് തുടക്കമായി. ജില്ലാ ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്മസ് ഫെയറുകള്‍ക്ക് പുറമേ സപ്ളൈകോയുടെ എല്ലാ വിപണനകേന്ദ്രവും ക്രിസ്മസ് ചന്തകളായി മാറും. ക്രിസ്മസ് പ്രമാണിച്ച് സഹകരണവകുപ്പ് രണ്ടായിരത്തോളം വില്‍പ്പനശാല ശനിയാഴ്ച തുറന്നു. ഒരാഴ്ചത്തേക്കാണ് സഹകരണവകുപ്പിന്റെ ക്രിസ്മസ് ചന്ത. പൊതുവിപണിയേക്കാള്‍ 10 മുതല്‍ 60 ശതമാനം വരെ ഇവിടെ വിലക്കുറവുണ്ടാകും. ജയ, കുറുവ, കുത്തരി തുടങ്ങി എല്ലാ ഇനം അരിയും 16 രൂപയ്ക്കാണ് ഇവിടെ വില്‍ക്കുക. മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്കും പൊതുവിപണിയേക്കാള്‍ 15 മുതല്‍ 60 ശതമാനംവരെ വിലക്കുറവുണ്ടാകും.
(ആര്‍ സാംബന്‍)
ദേശാഭിമാനി 191210

ReplyDelete