വ്യവസായവകുപ്പിന്റെ കീഴില്‍ വരാത്ത പൊതുമേഖലാസ്ഥാപനത്തെയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ സ്ഥാപനത്തെയും പട്ടികയില്‍പ്പെടുത്തി കേരളത്തില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ എണ്ണം കൂടുതലാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം. ബ്യൂറോ ഓഫ് പബ്ളിക് എന്റര്‍പ്രൈസസ് അവലോകന റിപ്പോര്‍ട്ടിന്റെപേരില്‍ മാതൃഭൂമി പത്രമാണ് പച്ചക്കള്ളവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ബ്യൂറോ ഓഫ് പബ്ളിക് എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട് പ്രകാരം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളുടെ കൂട്ടത്തില്‍ കശുവണ്ടി വികസന കോര്‍പറേഷനും കേരള ഗാര്‍മെന്റ്സ് ലിമിറ്റഡ് എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. കശുവണ്ടി വികസന കോര്പറേഷന് വ്യവസായവകുപ്പിന്റെ കീഴിലല്ല. തൊഴില്‍വകുപ്പിന്റെ കീഴിലാണ്. കേരള ഗാര്‍മെന്റ്സ് ലിമിറ്റഡ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടി തൊഴിലാളികള്‍ക്ക് വിആര്‍എസ് നല്കി പിരിച്ചുവിടുകയും ചെയ്തു. 2007 ജനുവരി ഒന്നിന് അടച്ചുപൂട്ടല്‍ നടപടി പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സ്ഥാപനത്തെയും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍പെടുത്തിയാണ് കള്ളവാര്‍ത്ത.
കേരള ഇലക്ട്രോ സിറാമിക്സ് ലിമിറ്റഡ് വ്യവസായവകുപ്പിന്റെ കണക്ക് പ്രകാരംതന്നെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈ സ്ഥാപനത്തിന്റെ നഷ്ടം വ്യവസായവകുപ്പിന്റെ കണക്കില്‍ 1.68 കോടിയാണ്. എന്നാല്‍, ബ്യൂറോ ഓഫ് പബ്ളിക് എന്റര്‍പ്രൈസസിന്റെ കണക്കില്‍ നഷ്ടം 1.48 ലക്ഷമായി കുറഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ തല്ക്കാലിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് കമ്പനികളുടെ ലാഭനഷ്ടക്കണക്ക് തയ്യാറാക്കുന്നത്. ഇന്റേണല്‍, സ്റ്റാറ്റ്യൂട്ടറി, അക്കൌണ്ടന്റ് ജനറല്‍ ഓഡിറ്റ്കൂടി പൂര്‍ത്തിയാകുമ്പോഴേ യഥാര്‍ഥ കണക്ക് വ്യക്തമാകൂ. ഈ കണക്കുകളും പ്രൊവിഷണല്‍ ഓഡിറ്റ് പ്രകാരമുള്ള കണക്കും തമ്മില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത് സ്വാഭാവികവുമാണ്.
ഓട്ടോകാസ്റ്റ് ലിമിറ്റഡ്, സ്റ്റീല്‍ കോംപ്ളക്സ് ലിമിറ്റഡ്, ആര്‍ടിസാന്‍സ് ഡെവലപ്മെന്റ് കോര്പറേഷന് എന്നിവയാണ് ലാഭത്തില്പ്രവര്ത്തിച്ചിട്ടും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയായി ചൂണ്ടിക്കാണിക്കുന്നത്. 1.13 കോടിയാണ് ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ ലാഭം. 1984മുതല്‍ 2008-09വരെ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച ഈ സ്ഥാപനം 2009-10ലാണ് ലാഭത്തിലായത്. ഈ കമ്പനിയുടെ സഞ്ചിതനഷ്ടം 100 കോടിയാണ്. ഒരുകമ്പനിയുടെ പ്രവര്‍ത്തനലാഭത്തില്‍ സഞ്ചിതനഷ്ടം ഉള്‍പ്പെടുത്താറില്ല. കിന്‍ഫ്ര സ്റ്റാറ്റ്യൂട്ടറി കോര്‍പറേഷനാണ്. അതിനെ വ്യവസായവകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാസ്ഥാപനമായല്ല കണക്കാക്കുന്നത്.
യുഡിഎഫ് ഭരണത്തില്‍നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങളെ പുനരുദ്ധരിക്കാനും ലാഭത്തിലാക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചു. അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്കെത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വ്യവസായവകുപ്പിന്റേത് അവകാശവാദം മാത്രമാണെന്ന് മാതൃഭൂമി പ്രചരിപ്പിക്കുന്നത്.
2005-06ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളില്‍ 30ഉം നഷ്ടത്തിലായിരുന്നു. ഇവയുടെ ആകെ നഷ്ടം 70 കോടിയും. 12 എണ്ണം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, ഇപ്പോഴാകട്ടെ 32 സ്ഥാപനങ്ങളും ലാഭത്തിലായി. പ്രൊവിഷണല്‍ ഓഡിറ്റ്പ്രകാരം 239.75കോടിയാണ് ഈ സ്ഥാപനങ്ങളുടെ ലാഭം.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാസ്ഥാപനങ്ങളില്‍ 30ഉം നഷ്ടത്തിലായിരുന്നു. ഇവയുടെ ആകെ നഷ്ടം 70 കോടിയും. 12 എണ്ണം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, ഇപ്പോള്‍ 32 സ്ഥാപനങ്ങളും ലാഭത്തിലായി. പ്രൊവിഷണല്‍ ഓഡിറ്റ്പ്രകാരം 239.75 കോടിയാണ് ഈ സ്ഥാപനങ്ങളുടെ ലാഭം.
ദേശാഭിമാനി 140211
വ്യവസായവകുപ്പിന്റെ കീഴില്‍ വരാത്ത പൊതുമേഖലാസ്ഥാപനത്തെയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ സ്ഥാപനത്തെയും പട്ടികയില്‍പ്പെടുത്തി കേരളത്തില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ എണ്ണം കൂടുതലാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം.
ReplyDelete