നിരപരാധിയെന്ന് ബൈബിള്‍തൊട്ട് പ്രതിജ്ഞ; ഇടനിലക്കാരനും മുന്‍മന്ത്രി
കോഴിക്കോട്: കോതമംഗലം പെണ്‍വാണിഭത്തിലും ഉള്‍പ്പെട്ട മുന്‍മന്ത്രി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ നിരപരാധിയാണെന്ന് ബൈബിള്‍തൊട്ട് സത്യംചെയ്തു. ഇടനിലക്കാരനായി കേസ് തേച്ചുമായ്ച്ചുകളയാനുള്ള രേഖകള്‍ തയ്യാറാക്കിയത് മറ്റൊരു മുന്‍മന്ത്രി. ആദ്യമൊഴി മാറ്റാന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 15 ലക്ഷം രൂപ നല്കി. മൊഴിമാറ്റിയത് ഇടനിലക്കാരനായ മുന്‍മന്ത്രിയുടെ കോട്ടയത്തുള്ള വീട്ടില്‍വച്ചായിരുന്നു. ഇത് വ്യക്തമാക്കുന്ന ഒളിക്യാമറാദൃശ്യങ്ങളും സംഭാഷണങ്ങളും അടക്കം സ്ഫോടനാത്മക വിവരങ്ങള്‍ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഇന്ത്യാവിഷന് തയ്യാറാക്കിയ പുറത്തുവിടാത്ത വാര്ത്താസിഡിയിലുണ്ട്. ഈ സിഡി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്. കേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേകസംഘം തലവന്‍ എഡിജിപി വിന്‍സന്‍ എം പോളിനും ഇന്ത്യാവിഷന് വാര്‍ത്തകളുടെ സിഡിയും രേഖകളും കൈമാറി. ഇത് പരിശോധിച്ച് സംഘം അടുത്തദിവസം കൂടുതല്‍ ചോദ്യംചെയ്യലും നടപടിയും സ്വീകരിക്കുമെന്നാണ് സൂചന.
കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ തൃശൂരിലെ പ്രശസ്ത ആരാധനാലയത്തില്‍ ഒളിവില്‍ പാര്‍പ്പിച്ച് മൊഴി മാറ്റിയെന്നതാണ് പ്രധാന വെളിപ്പെടുത്തല്‍. ഈ സമയത്ത് ആരോപണവിധേയനായ മുന്‍മന്ത്രിയും കേസ് അട്ടിമറിച്ചതിന്റെ മുഖ്യ ആസൂത്രകനായ മന്ത്രിയും എത്തിയിരുന്നു. ഇവിടെവെച്ചായിരുന്നു ബൈബിള്‍ തൊട്ട് സത്യപ്രതിജ്ഞ. ബൈബിള്‍ തൊട്ട് സത്യംചെയ്ത മുസ്ളിംലീഗ് നേതാവായ മുന്‍മന്ത്രിയുടെ പേര് ഇവിടത്തെ പുരോഹിതന് പറയുന്ന ഭാഗവും സിഡിയിലുണ്ട്. ആദ്യമൊഴി മാറ്റാന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 15 ലക്ഷം രൂപ നല്കി. 164 പേജുവരുന്ന മൊഴിയാണ് അഭിഭാഷകന് മുന്‍മന്ത്രിയുടെ വീട്ടില്‍വെച്ച് തിരുത്തിയത്. ഇത് വ്യക്തമാക്കുന്ന ഒളിക്യാമറാദൃശ്യങ്ങളും സംഭാഷണങ്ങളും സിഡിയിലുണ്ട്.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലടങ്ങിയ മൂന്ന് സിഡികളാണ് കിട്ടിയത്. 12 പേരുടെ മൊഴിയുള്പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇതിലുണ്ട്. കേസ് അട്ടിമറിക്കുന്നതിന് അഡീഷണല്‍ അഡ്വക്കറ്റ് ജനറലിന്റെ പങ്കും സിഡി കാട്ടിത്തരുന്നു. മുസ്ളിംലീഗുകാരനായ മുന്‍മന്ത്രിയുടെ സഹോദരനാണീ അഭിഭാഷകന്. ഇദ്ദേഹത്തിന്റെ ബന്ധം പ്രകടമാക്കുന്ന ഓഡിയോ സംഭാഷണമാണുള്ളത്. കേസ് അട്ടിമറിക്കാന്‍ ഇടപെട്ട ന്യായാധിപര്‍, ഇവര്‍ക്ക് പണംനല്‍കിയതിന്റെ വിവരങ്ങള്‍ എന്നിവയുമുണ്ട്. പീഡനത്തിനിരയായ പെകുട്ടി മൊഴിമാറ്റിയതിന്റെ തെളിവുകളും അവതരിപ്പിച്ചിരിക്കുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ മതംമാറ്റി ഗള്‍ഫിലേക്കയച്ചത്, ആ പെണ്‍കുട്ടി തിരിച്ച് മതപരിവര്‍ത്തനം നടത്തുന്നത് ഇതെല്ലാം വാക്കുകളും ദൃശ്യങ്ങളുമായി വിശദമാക്കിയിട്ടുണ്ട്.
(പി വി ജീജോ)
ദേശാഭിമാനി 100211
കോതമംഗലം പെണ്‍വാണിഭത്തിലും ഉള്‍പ്പെട്ട മുന്‍മന്ത്രി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ നിരപരാധിയാണെന്ന് ബൈബിള്‍തൊട്ട് സത്യംചെയ്തു. ഇടനിലക്കാരനായി കേസ് തേച്ചുമായ്ച്ചുകളയാനുള്ള രേഖകള്‍ തയ്യാറാക്കിയത് മറ്റൊരു മുന്‍മന്ത്രി. ആദ്യമൊഴി മാറ്റാന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 15 ലക്ഷം രൂപ നല്കി. മൊഴിമാറ്റിയത് ഇടനിലക്കാരനായ മുന്‍മന്ത്രിയുടെ കോട്ടയത്തുള്ള വീട്ടില്‍വച്ചായിരുന്നു. ഇത് വ്യക്തമാക്കുന്ന ഒളിക്യാമറാദൃശ്യങ്ങളും സംഭാഷണങ്ങളും അടക്കം സ്ഫോടനാത്മക വിവരങ്ങള്‍ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഇന്ത്യാവിഷന് തയ്യാറാക്കിയ പുറത്തുവിടാത്ത വാര്ത്താസിഡിയിലുണ്ട്. ഈ സിഡി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്. കേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേകസംഘം തലവന്‍ എഡിജിപി വിന്‍സന്‍ എം പോളിനും ഇന്ത്യാവിഷന് വാര്‍ത്തകളുടെ സിഡിയും രേഖകളും കൈമാറി. ഇത് പരിശോധിച്ച് സംഘം അടുത്തദിവസം കൂടുതല്‍ ചോദ്യംചെയ്യലും നടപടിയും സ്വീകരിക്കുമെന്നാണ് സൂചന.
ReplyDelete