സാമൂഹികവികസനത്തിന്റെ വിവിധ മേഖലകളില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. പ്രകൃതിസൌന്ദര്യം, ജനങ്ങളുടെ കഴിവ്, ഉത്സാഹശീലം എന്നിവയിലും കേരളം അതിപ്രശസ്തമാണ്. ഈ മനുഷ്യവിഭവശേഷിയും ഭൂമിശാസ്ത്രപരമായ സാധ്യതകളും വിഭവങ്ങളും ഉപയോഗിച്ച് വ്യവസായവികസനത്തിലും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളം മാറണമെന്നും അദ്ദേഹം പറഞ്ഞു. വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ രാജ്യത്തിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു-സ്വകാര്യ പങ്കാളിത്തം പൊതുവായ നന്മയ്ക്ക് എങ്ങനെ പ്രയോജനകരമാകും എന്നതിന്റെ ദൃഷ്ടാന്തമാണ് വല്ലാര്‍പാടം പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഐക്യ അറബ് എമിറേറ്റ്സ് അടക്കം പശ്ചിമേഷ്യയിലെ നമ്മുടെ അയല്‍ക്കാരുമായി നാം ആഗ്രഹിക്കുന്ന അടുത്ത ബന്ധത്തിന്റെ സ്ഥായിയായ ചിഹ്നംകൂടിയാണിത്. പദ്ധതിപ്രദേശത്തെ പ്രത്യേക സാമ്പത്തികമേഖലയായി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലാര്‍പാടത്തെ ദേശീയപാത 47, 17 എന്നിവയുമായി ബന്ധിപ്പിക്കാനുള്ള ലിങ്ക് റോഡും സ്ഥാപിച്ചു. ടെര്‍മിനലിനെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 8.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ ലിങ്കിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. കപ്പല്‍ച്ചാലുകളുടെ ആഴം വര്‍ധിപ്പിക്കാന്‍ 26 ദശലക്ഷം ഘനമീറ്ററോളം മണ്ണ് നീക്കംചെയ്തു. ഇതുകൂടാതെ ചരക്കു നീക്കത്തിന് ഉള്‍നാടന്‍ ജലഗതാഗതമാര്ഗങ്ങളും പ്രയോജനപ്പെടുത്തണം.
കോട്ടപ്പുറം-കൊല്ലം ദേശീയപാത കേരളത്തിലെ ഉള്‍നാടുകളെ വല്ലാര്‍പാടവുമായി ബന്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായ മാര്‍ഗമാണ്. ഇന്ന് ഇന്ത്യയുടെ കയറ്റുമതി, ഇറക്കുമതി കണ്ടെയ്നറുകളില്‍ 60 ശതമാനവും ട്രാന്‍സ്ഷിപ്മെന്റ് നടത്തുന്നത് സിംഗപ്പുര്‍, കൊളംബോ തുടങ്ങിയ വിദേശ തുറമുഖങ്ങളിലൂടെയാണ്. ഈ ടെര്‍മിനല്‍ സജ്ജമായതോടെ നമ്മുടെ കയറ്റുമതിക്കാര്‍ക്ക് കണ്ടെയ്നര്‍ കപ്പലുകള്‍ക്കായി കൊച്ചിയിലേക്ക് എത്തിയാല്‍ മതിയാകും. തുറമുഖാധിഷ്ഠിതമായ നിരവധി സേവനവ്യവസായങ്ങള് ഈ പരിസരത്ത് ഉയരുന്നുണ്ട്. അനുബന്ധ സംസ്കരണകേന്ദ്രങ്ങളും സമീപഭാവിയില്‍ വരുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ദേശാഭിമാനി 120211

ReplyDelete