ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും യുഡിഎഫ് നേതാവുമായ ടി എം ജേക്കബ്ബ് പ്രതിയായ കുരിയാര്‍കുറ്റി- കാരപ്പാറ അഴിമതി കേസിലെ പുനഃപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. ടി എം ജേക്കബ്ബ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. നാലാഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കുരിയാര്‍കുറ്റി- കാരപ്പാറ ജലസേചന പദ്ധതിയില്‍ സാമ്പത്തികതിരിമറി നടത്തിയെന്ന ആക്ഷേപമാണ് ജേക്കബിനെതിരെയുള്ളത്.
1978 ല്‍ പത്തുകോടി രൂപ എസ്റ്റിമേറ്റില്‍ ആരംഭിച്ച പദ്ധതി 1992 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നൂറുകോടി രൂപയായി പരിഷ്ക്കരിച്ചു. അന്ന് ജലസേചന മന്ത്രിയായിരുന്ന ജേക്കബ്ബ് സ്വന്തക്കാര്‍ക്ക് കരാര്‍ നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജേക്കബ്ബിനെ ഒമ്പതാം പ്രതിയാക്കി കോടതിയില്‍ വിചാരണ ആരംഭിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് നടപടികള്‍ മരവിപ്പിക്കുകയായിരുന്നു. ജേക്കബ്ബിനെയും മറ്റും രക്ഷിക്കുന്ന വിധത്തിലുള്ള രണ്ടാമതൊരു വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി തീരുമാനം. ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
deshabhimani 120111
മുന്‍ മന്ത്രിയും യുഡിഎഫ് നേതാവുമായ ടി എം ജേക്കബ്ബ് പ്രതിയായ കുരിയാര്‍കുറ്റി- കാരപ്പാറ അഴിമതി കേസിലെ പുനഃപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. ടി എം ജേക്കബ്ബ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. നാലാഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കുരിയാര്‍കുറ്റി- കാരപ്പാറ ജലസേചന പദ്ധതിയില്‍ സാമ്പത്തികതിരിമറി നടത്തിയെന്ന ആക്ഷേപമാണ് ജേക്കബിനെതിരെയുള്ളത്.
ReplyDelete