തൃശൂര്‍ : വാര്‍ത്തകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന കാലഘട്ടമാണിതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതാണ്. അടിസ്ഥാനപരമായി അറിവു നല്‍കുകയെന്ന ജനാധിപത്യപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ , വിവിധ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങി വാര്‍ത്തകളുടെ വിശ്വാസ്യതയെല്ലാം നഷ്ടപ്പെടുത്തുകയാണ് മാധ്യമങ്ങള്‍ . കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളും കടന്നാക്രമണങ്ങളും" എന്ന സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍ .
ആഗോള മാധ്യമഭീകരനായ റൂപര്‍ട് മര്‍ഡോക്കിനു വാര്‍ത്തയുടെ വിശ്വാസ്യതയുടെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ തലകുനിക്കേണ്ടിവന്നു. മനോരമ അവകാശപ്പെടുന്നത് നല്ല പത്രം എന്നല്ല, നമ്പര്‍ വണ്‍ പത്രം എന്നാണ്. "യഥാര്‍ഥ പത്രത്തിന്റെ ശക്തി" എന്നാണ് മാതൃഭൂമിയുടെ പരസ്യം. ഇതെല്ലാം സര്‍ക്കുലേഷനെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രചാരണതന്ത്രങ്ങളാണ്. "പെയ്ഡ് ന്യൂസ്"പോലെ പത്രങ്ങളുടെ വിശ്വാസ്യതക്ക് മാരകമായി ക്ഷതമേല്‍ക്കുന്ന കാര്യങ്ങളാണ് ഇന്ത്യയില്‍ വ്യാപകമാകുന്നത്. മര്‍ഡോക്ക് തെറ്റ് ഏറ്റുപറയാനെങ്കിലും മാന്യത കാട്ടുമ്പോള്‍ ഇന്ത്യന്‍ മുതലാളിമാര്‍ ഈ മാന്യതപോലും കാട്ടുന്നില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യം ഇന്ത്യയിലായത് മാധ്യമങ്ങളുടെകൂടി കരുത്തിന്റെ ഫലമാണെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കെ എം റോയ് പറഞ്ഞു. വ്യവസായസ്ഥാപനങ്ങളില്‍നിന്ന് പത്രങ്ങള്‍ മോചനം നേടിയാല്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ ഇന്നുള്ളതിന്റെ ഇരട്ടി സംഭാവന മാധ്യമങ്ങള്‍ക്ക് നല്‍കാനാവുമെന്നും കെ എം റോയ് പറഞ്ഞു. മാധ്യമപ്രവര്‍ത്തനംപോലെ സാമൂഹ്യമാറ്റത്തിന് സംഭാവന ചെയ്യാന്‍ കഴിയുന്ന മറ്റൊരു തൊഴിലും ഇല്ലെന്ന് സിഎംപി നേതാവ് സി പി ജോണ്‍ പറഞ്ഞു. അനാവശ്യങ്ങളെ അത്യാവശ്യങ്ങളാക്കി മാറ്റുന്ന പ്രവണതയാണ് മാധ്യമങ്ങള്‍ അനുവര്‍ത്തിക്കുന്നതെന്ന് തൃശൂര്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ ഡോ. സി കെ തോമസ് പറഞ്ഞു.
സി ഗൗരീദാസന്‍നായര്‍ മോഡറേറ്ററായി. ആര്‍ പാര്‍വതീദേവി സംസാരിച്ചു. കെ സി രാജഗോപാല്‍ ആമുഖപ്രഭാഷണം നടത്തി. വി എം രാധാകൃഷ്ണന്‍ സ്വാഗതവും ഡേവിസ് പൈനാടത്ത് നന്ദിയും പറഞ്ഞു.
deshabhimani 100811
വാര്‍ത്തകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന കാലഘട്ടമാണിതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതാണ്. അടിസ്ഥാനപരമായി അറിവു നല്‍കുകയെന്ന ജനാധിപത്യപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ , വിവിധ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങി വാര്‍ത്തകളുടെ വിശ്വാസ്യതയെല്ലാം നഷ്ടപ്പെടുത്തുകയാണ് മാധ്യമങ്ങള്‍ . കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളും കടന്നാക്രമണങ്ങളും" എന്ന സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍ .
ReplyDelete