Friday, October 28, 2011

ജോര്‍ജ്ജിന്റെ പ്രസംഗവും അസഭ്യവര്‍ഷം

പത്തനാപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനു പുറമേ ചീഫ്വിപ്പ് പി സി ജോര്‍ജ്ജും അസഭ്യവര്‍ഷം നടത്തി. മുന്‍ മന്ത്രി എ കെ ബാലനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചു. " എടാ പൊട്ടാ" തുടങ്ങിയ പരാമശങ്ങളാണ് പി സി ജോര്‍ജ്ജ് പ്രസംഗത്തിനിടയില്‍ നടത്തിയത്. നിയമസഭയിലെ സംഭവങ്ങള്‍ വനിത വാച്ച്ആന്‍ഡ് വാര്‍ഡിനെതിരെയും അങ്ങേയറ്റം അപമാനകരമായ പരാമര്‍ശങ്ങളുണ്ടായി. വളരെ തരം താഴ്ന്ന രീതിയിലാണ് ജോര്‍ജ് സംസാരിച്ചത്. തനിക്കെതിരെ ജോര്‍ജ് നടത്തിയ പ്രസ്താവനക്കെതിരെ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് എ കെ ബാലന്‍ പറഞ്ഞു.അസഭ്യപരാമര്‍ശം നടത്തിയ മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെയും ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെതിരെയും പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി. എഐവൈഎഫ് നേതാവ് അഷ്റഫാണ് പരാതി നല്‍കിയത്.

ഇരട്ടപ്പദവി: പി സി ജോര്‍ജിനോട് തെര. കമീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ഇരട്ടപ്പദവി ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിനോട് വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടത്. എംഎല്‍എയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന പി സി ജോര്‍ജിനെ ക്യാബിനറ്റ് റാങ്കോടെ ആനുകൂല്യങ്ങള്‍ നല്‍കി ചീഫ്വിപ്പ് പദവിയില്‍ നിയമിച്ചത് ഇരട്ടപ്പദവി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ സമര്‍പ്പിച്ച പരാതിയിലാണ് കമീഷന്‍ നടപടികളിലേക്ക് കടന്നത്.

ജോര്‍ജിന്റെ നിയമനം ചോദ്യംചെയ്ത് കഴിഞ്ഞ ജൂലൈ 15ന് സെബാസ്റ്റ്യന്‍ പോള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ചീഫ്വിപ്പ് നിയമനം ഇരട്ടപ്പദവി ചട്ടങ്ങളുടെ ലംഘനമാണെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യന്‍ പോളിന്റെ പരാതി ഗവര്‍ണര്‍ തുടര്‍നടപടിക്കായി തെരഞ്ഞെടുപ്പ് കമീഷന് അയക്കുകയായിരുന്നു. ആരോപണങ്ങള്‍ തെളിയിക്കുന്നതിന് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കമീഷന്‍ നേരത്തെ സെബാസ്റ്റ്യന്‍ പോളിനോട് ആവശ്യപ്പെട്ടിരുന്നു. കമീഷന്‍ ആവശ്യപ്പെട്ടതുപ്രകാരം ചീഫ്വിപ്പ് നിയമനഉത്തരവ് അടക്കം ആവശ്യമായ രേഖകള്‍ സെബാസ്റ്റ്യന്‍ പോള്‍ കമീഷന് നല്‍കി. ഇതുകൂടി പരിശോധിച്ചശേഷമാണ് കമീഷന്‍ വിശദീകരണം തേടിയത്. പി സി ജോര്‍ജ് നല്‍കുന്ന വിശദീകരണം തൃപ്തികരമാണോയെന്നത് കമീഷന്‍ പിന്നീട് ഗവര്‍ണറെ അറിയിക്കണം. തെരഞ്ഞെടുപ്പ് കമീഷന്റെ സമ്പൂര്‍ണ യോഗമായിരിക്കും വിശദീകരണം പരിശോധിച്ച് നിലപാടിലെത്തുക. വിശദീകരണം തൃപ്തികരമല്ലെന്നാണ് കമീഷന്‍ അറിയിക്കുന്നതെങ്കില്‍ ഗവര്‍ണര്‍ക്ക് ജോര്‍ജിനെ അയോഗ്യനാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടിവരും.

deshabhimani 281011

1 comment:

  1. പത്തനാപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനു പുറമേ ചീഫ്വിപ്പ് പി സി ജോര്‍ജ്ജും അസഭ്യവര്‍ഷം നടത്തി. മുന്‍ മന്ത്രി എ കെ ബാലനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചു. " എടാ പൊട്ടാ" തുടങ്ങിയ പരാമശങ്ങളാണ് പി സി ജോര്‍ജ്ജ് പ്രസംഗത്തിനിടയില്‍ നടത്തിയത്.

    ReplyDelete