Thursday, February 23, 2012

വയനാട്ടില്‍ കര്‍ഷക സ്ത്രീ ജീവനൊടുക്കി

ഇഞ്ചിക്ക് വിലയിടിഞ്ഞതിനെത്തുടര്‍ന്നുണ്ടായ കടക്കെണിയില്‍പ്പെട്ട് കര്‍ഷകസ്ത്രീ ജീവനൊടുക്കി. തവിഞ്ഞാല്‍ പഞ്ചായത്തിലെ കുളത്താട കൂനംപറമ്പില്‍ മാനുവലിന്റെ ഭാര്യ ചിന്നമ്മ എന്ന മേരി (62) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വിഷം അകത്തുചെന്നനിലയില്‍ കണ്ടെത്തിയ മേരിയെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. കാര്‍ഷികപ്രതിസന്ധിയുണ്ടാക്കിയ കടക്കെണിയില്‍ ജീവിതം അവസാനിപ്പിച്ചവരുടെ എണ്ണം വയനാട്ടില്‍ ഇതോടെ 20 ആയി.

മൂന്ന് ഏക്കര്‍ സ്ഥലമുള്ള മേരിയും ഭര്‍ത്താവും മകനുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനം കൃഷിയില്‍നിന്നുള്ള ആദായം മാത്രമാണ്. വാഴയും ഇഞ്ചിയുമാണ് പ്രധാനമായും കൃഷിചെയ്തിരുന്നത്. ഇഞ്ചിക്ക് വിലയില്ലാതായതോടെ ഇതുവരെയും വിളവെടുത്തിട്ടില്ല. മേരിക്ക് നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് വാളാട് ശാഖയില്‍ മുപ്പതിനായിരം രൂപയുടെയും ഭര്‍ത്താവിന് അറുപതിനായിരം രൂപയുടെയും കാര്‍ഷികവായ്പയുണ്ട്. മകന്റെ പേരില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് മാനന്തവാടി ശാഖയില്‍ 1.25 ലക്ഷം രൂപയുടെ വായ്പയുമുണ്ട്. ഇഞ്ചിയുടെ വിലയിടിവാണ് മേരിയെ ആത്മഹത്യയിലേക്ക് നയിച്ചത്. വിളവെടുക്കാന്‍ സാധിക്കാത്തതിനാല്‍ കടം പെരുകുന്നത് ഇവരെ അസ്വസ്ഥയാക്കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം യവനാര്‍കുളം സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിച്ചു. മക്കള്‍: ഷൈല, സജി, ഷീബ. മരുമക്കള്‍: ബാബു, ജോമോന്‍.

janayugom 230212

1 comment:

  1. ഇഞ്ചിക്ക് വിലയിടിഞ്ഞതിനെത്തുടര്‍ന്നുണ്ടായ കടക്കെണിയില്‍പ്പെട്ട് കര്‍ഷകസ്ത്രീ ജീവനൊടുക്കി. തവിഞ്ഞാല്‍ പഞ്ചായത്തിലെ കുളത്താട കൂനംപറമ്പില്‍ മാനുവലിന്റെ ഭാര്യ ചിന്നമ്മ എന്ന മേരി (62) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വിഷം അകത്തുചെന്നനിലയില്‍ കണ്ടെത്തിയ മേരിയെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. കാര്‍ഷികപ്രതിസന്ധിയുണ്ടാക്കിയ കടക്കെണിയില്‍ ജീവിതം അവസാനിപ്പിച്ചവരുടെ എണ്ണം വയനാട്ടില്‍ ഇതോടെ 20 ആയി.

    ReplyDelete