Friday, June 22, 2012

എംആര്‍എഫിന്റെ നികുതി വെട്ടിപ്പ് കേസില്‍ എജി നേരിട്ടെത്തി


എംആര്‍എഫ് കമ്പനിയുടെ 30 കോടിയുടെ നികുതികേസില്‍ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ കേസ് നടത്തിയത് മനോരമയുടെ നിയമോപദേശകനായ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി. സര്‍ക്കാരിനുവേണ്ടി നികുതി കേസുകള്‍ നടത്താന്‍ പ്രത്യേക ഗവണ്‍മെന്റ് പ്ലീഡറുടെ നേതൃത്വത്തില്‍ അഞ്ച് ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ ഉള്ളപ്പോഴാണ് ഇവരെ ഒഴിവാക്കി അഡ്വക്കറ്റ് ജനറല്‍ തന്നെ കേസില്‍ ഹാജരായത്. എംആര്‍എഫിനുവേണ്ടി രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാനും ഹാജരായി. മൂന്നാര്‍ ഒഴിപ്പിക്കല്‍ കേസിന് നിയമിതയായ പ്രത്യേക ഗവണ്‍മെന്റ് പ്ലീഡറെ ഒഴിവാക്കി അഡ്വക്കറ്റ് ജനറല്‍ വാദിച്ചെന്ന ആരോപണത്തിനുപിന്നാലെയാണ് ഇതും.

ടയര്‍ നിര്‍മാണത്തിന് വാങ്ങുന്ന റബര്‍ കേരളത്തിനുപുറത്ത് പുണെയിലും ഗോവയിലും ചെന്നൈയിലുമുള്ള ഫാക്ടറികളിലെത്തിച്ച് ഉപയോഗിക്കുന്നതിനാല്‍ 10 ശതമാനം വില്‍പ്പനികുതി അടയ്ക്കണമെന്ന് കോട്ടയം നികുതിവകുപ്പ് അസിസ്റ്റന്റ് കമീഷണര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റബര്‍ അരച്ച് കേരളത്തില്‍ത്തന്നെ കോമ്പൗണ്ട് റബറാക്കി കൊണ്ടുപോകുന്നതിനാല്‍ മൂന്നു ശതമാനം നികുതി അടയ്ക്കാനേ ബാധ്യതയുള്ളെന്നായിരുന്നു കമ്പനിയുടെ നിലപാട്. 30 കോടി നികുതി അടയ്ക്കണമെന്ന വകുപ്പിന്റെ നോട്ടീസിനെതിരെ ട്രിബ്യൂണലില്‍നിന്ന് കമ്പനി അനുകൂല ഉത്തരവ് സമ്പാദിച്ചു. ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അഡ്വക്കറ്റ് ജനറല്‍ ഹാജരായത്. വാദം പൂര്‍ത്തിയാക്കിയ കേസ് കോടതി വിധിപറയാനായി മാറ്റി.

deshabhimani 220612

1 comment:

  1. എംആര്‍എഫ് കമ്പനിയുടെ 30 കോടിയുടെ നികുതികേസില്‍ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ കേസ് നടത്തിയത് മനോരമയുടെ നിയമോപദേശകനായ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി. സര്‍ക്കാരിനുവേണ്ടി നികുതി കേസുകള്‍ നടത്താന്‍ പ്രത്യേക ഗവണ്‍മെന്റ് പ്ലീഡറുടെ നേതൃത്വത്തില്‍ അഞ്ച് ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ ഉള്ളപ്പോഴാണ് ഇവരെ ഒഴിവാക്കി അഡ്വക്കറ്റ് ജനറല്‍ തന്നെ കേസില്‍ ഹാജരായത്. എംആര്‍എഫിനുവേണ്ടി രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാനും ഹാജരായി. മൂന്നാര്‍ ഒഴിപ്പിക്കല്‍ കേസിന് നിയമിതയായ പ്രത്യേക ഗവണ്‍മെന്റ് പ്ലീഡറെ ഒഴിവാക്കി അഡ്വക്കറ്റ് ജനറല്‍ വാദിച്ചെന്ന ആരോപണത്തിനുപിന്നാലെയാണ് ഇതും.

    ReplyDelete