Sunday, July 1, 2012

ഫാസ്റ്റ് ഫുഡിലെ ഉപ്പും മധുരവും നിയന്ത്രിക്കണമെന്ന് ലോകാരോഗ്യ സംഘടന


ഫാസ്റ്റ് ഫുഡിലെ ഉപ്പിന്റെയും മധുരത്തിന്റെയും അളവ് പരിശോധിക്കാനും നിയന്ത്രിക്കാനും നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഫാസ്റ്റ് ഫുഡിലെ ഉപ്പിന്റെയും മധുരത്തിന്റെയും ഉയര്‍ന്ന അളവ് രക്തസമ്മര്‍ദവും പൊണ്ണത്തടിയും കൂട്ടുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഫാസ്റ്റ്ഫുഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളടക്കമുള്ള സ്ഥാപനങ്ങളോട് ഉല്‍പ്പന്നങ്ങളിലെ ഉപ്പും പഞ്ചസാരയും കുറയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. നട മെനബ്ദെ പറഞ്ഞു.

പ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗം നിയന്ത്രിക്കാന്‍ ആരോഗ്യമന്ത്രാലയം നയപരമായ നടപടിയെടുക്കണം. പൊതുജനങ്ങളുടെ രുചിസ്വഭാവങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. മധുരവും കലോറിയും കുത്തിനിറച്ചതും ശരീരത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആവശ്യമായ പോഷകാംശങ്ങള്‍ കുറവുള്ളതുമായ ഫാസ്റ്റ്ഫുഡിന്റെ എളുപ്പത്തിലുള്ള ലഭ്യത ഭക്ഷണശീലങ്ങളെ മാറ്റിമറിക്കുകയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കുകയും ചെയ്തെന്ന് ആരോഗ്യകരമായ ഭക്ഷണശീലം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പ്രതിദിനം അഞ്ച് ഗ്രാം ഉപ്പുമാത്രമേ ആവശ്യമുള്ളൂ. എന്നാല്‍, ശരാശരി ഇന്ത്യന്‍ പൗരന്‍ 9-10 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു. അമിത രക്തസമ്മര്‍ദമാണ് സ്ട്രോക്കുമൂലമുള്ള 57 ശതമാനം മരണത്തിനും ഹൃദയാഘാതം മൂലമുള്ള 24 ശതമാനം മരണത്തിനും കാരണം. പൊണ്ണത്തടിയുണ്ടാക്കാന്‍ മാത്രമേ പഞ്ചസാര സഹായിക്കൂവെന്നാണ് മറ്റൊരു പഠനം പറയുന്നത്. പഞ്ചസാരയുടെ അമിതോപയോഗം രക്തസമ്മര്‍ദം കൂട്ടുകയും കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇന്ത്യയിലെ വീടുകളില്‍ പാനീയമായി ഉപയോഗിക്കുന്ന നാരങ്ങവെള്ളം, ചായ, ലെസ്സി എന്നിവ പഞ്ചസാരകൊണ്ട് സമ്പുഷ്ടമാണ്. സമീപകാലത്തായി കോളപോലുള്ള പാനീയങ്ങളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചു. പഞ്ചസാരയുടെ അളവ് ഇവയിലുംകൂടുതലാണ്.

deshabhimani 010712

1 comment:

  1. ഫാസ്റ്റ് ഫുഡിലെ ഉപ്പിന്റെയും മധുരത്തിന്റെയും അളവ് പരിശോധിക്കാനും നിയന്ത്രിക്കാനും നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഫാസ്റ്റ് ഫുഡിലെ ഉപ്പിന്റെയും മധുരത്തിന്റെയും ഉയര്‍ന്ന അളവ് രക്തസമ്മര്‍ദവും പൊണ്ണത്തടിയും കൂട്ടുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഫാസ്റ്റ്ഫുഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളടക്കമുള്ള സ്ഥാപനങ്ങളോട് ഉല്‍പ്പന്നങ്ങളിലെ ഉപ്പും പഞ്ചസാരയും കുറയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. നട മെനബ്ദെ പറഞ്ഞു

    ReplyDelete