Sunday, September 16, 2012

1.5 കോടി ചില്ലറവില്‍പ്പനശാലകള്‍ തകരും


ചില്ലറവില്‍പ്പനമേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതുവഴി മൂന്നുവര്‍ഷംകൊണ്ട് ഒരുകോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം വഞ്ചന. വാള്‍മാര്‍ട്ടിന്റെ ഒരു വില്‍പ്പനശാല ഇന്ത്യയില്‍ തുറന്നാല്‍ പൂട്ടുന്നത് 1300 ഇന്ത്യന്‍ ചില്ലറവില്‍പ്പനശാലകള്‍. ഇത്രയും നാടന്‍ ചില്ലറവില്‍പ്പനശാലകള്‍ പൂട്ടുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നത് 3900 പേര്‍ക്ക്. ഒരു വാള്‍മാര്‍ട്ട് വില്‍പ്പനശാല ശരാശരി നല്‍കുന്ന തൊഴിലവസരം 214. വാള്‍മാര്‍ട്ടിന് ലോകത്താകെയുള്ളത് 9800 വില്‍പ്പനശാലകള്‍. ഇവയിലാകെ 21 ലക്ഷംപേര്‍ പണിയെടുക്കുന്നു. വാള്‍മാര്‍ട്ട്, ടെസ്കോ, മെട്രോ, കാരിഫോര്‍ തുടങ്ങിയ ബഹുരാഷ്ട്രകുത്തക കമ്പനികള്‍ക്ക് ഒരു വില്‍പ്പനശാലയിലെ ജീവനക്കാരുടെ എണ്ണം യഥാക്രമം 214, 92, 132, 30 എന്നിങ്ങനെയാണ്. ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ വാള്‍മാര്‍ട്ട് 18,600 വില്‍പ്പനശാലകള്‍ ഇന്ത്യയില്‍ തുറക്കേണ്ടിവരും. ലോകത്താകെ ഇതിന്റെ പകുതി വില്‍പ്പനശാലകളേ ഇപ്പോള്‍ വാള്‍മാര്‍ട്ടിനുള്ളൂ.

പത്തുലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍മാത്രമേ ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം അനുവദിക്കുകയുള്ളൂ എന്നാണ് ആദ്യം കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതില്‍ മാറ്റംവരുത്തി. വലിയ നഗരങ്ങളില്‍ വിദേശകുത്തകകളുടെ വില്‍പ്പനശാലകള്‍ക്ക് അനുമതി നല്‍കാമെന്നാണ് നിലപാട്. ഇതനുസരിച്ച് ചെറുനഗരങ്ങളില്‍പ്പോലും ബഹുരാഷ്ട്രകുത്തകകളുടെ വില്‍പ്പനശാലകള്‍ ഉയര്‍ന്നുവരും. നിക്ഷേപത്തിന്റെ പകുതി ചില്ലറവില്‍പ്പനശാലകളുടെ അനുബന്ധസൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് ചെലവഴിക്കേണ്ടതെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പാഴ്വാക്കാണ്. ഉല്‍പ്പാദനം, സംസ്കരണം, സംഭരണം, ഗുണനിലവാര സംരക്ഷണം, പാക്കിങ്, മറ്റ് അനുബന്ധജോലി എന്നിവയ്ക്കാണ് ഈ തുക ചെലവഴിക്കേണ്ടതെന്നും ഇത് വന്‍തോതില്‍ തൊഴിലവസരങ്ങളും പശ്ചാത്തലസൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, കോള്‍ഡ് സ്റ്റോറേജ്, ഗോഡൗണുകള്‍ എന്നിവയടക്കമുള്ളവയിലെ പശ്ചാത്തലസൗകര്യങ്ങള്‍ നിക്ഷേപമിറക്കുന്ന കുത്തകക്കമ്പനികളുടെമാത്രം ആവശ്യത്തിനായിരിക്കും.

ചില്ലറവില്‍പ്പനശാലകളിലേക്ക് ആവശ്യമായ വസ്തുക്കളില്‍ 30 ശതമാനം ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍നിന്ന് സമാഹരിക്കണമെന്നാണ് വ്യവസ്ഥ. ഇന്ത്യയിലെ സംരംഭകരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്ന തീരുമാനമാണിത്. ഭപഴം-പച്ചക്കറി എന്നിവ പാഴാകുന്നത് തടയാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, യാഥാര്‍ഥ്യം മറിച്ചാണ്. ഉല്‍പ്പന്നങ്ങള്‍ തരംതിരിച്ചശേഷം മേല്‍ത്തരം ഉല്‍പ്പന്നങ്ങള്‍മാത്രമേ ഇവര്‍ വാങ്ങുകയുള്ളൂ. ബാക്കിയുള്ളവ കര്‍ഷകര്‍ക്ക് മറ്റൊരിടത്തും വിറ്റഴിക്കാന്‍ കഴിയാതെവരും.

deshabhimani 160912

1 comment:

  1. ചില്ലറവില്‍പ്പനമേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതുവഴി മൂന്നുവര്‍ഷംകൊണ്ട് ഒരുകോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം വഞ്ചന. വാള്‍മാര്‍ട്ടിന്റെ ഒരു വില്‍പ്പനശാല ഇന്ത്യയില്‍ തുറന്നാല്‍ പൂട്ടുന്നത് 1300 ഇന്ത്യന്‍ ചില്ലറവില്‍പ്പനശാലകള്‍. ഇത്രയും നാടന്‍ ചില്ലറവില്‍പ്പനശാലകള്‍ പൂട്ടുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നത് 3900 പേര്‍ക്ക്. ഒരു വാള്‍മാര്‍ട്ട് വില്‍പ്പനശാല ശരാശരി നല്‍കുന്ന തൊഴിലവസരം 214. വാള്‍മാര്‍ട്ടിന് ലോകത്താകെയുള്ളത് 9800 വില്‍പ്പനശാലകള്‍. ഇവയിലാകെ 21 ലക്ഷംപേര്‍ പണിയെടുക്കുന്നു. വാള്‍മാര്‍ട്ട്, ടെസ്കോ, മെട്രോ, കാരിഫോര്‍ തുടങ്ങിയ ബഹുരാഷ്ട്രകുത്തക കമ്പനികള്‍ക്ക് ഒരു വില്‍പ്പനശാലയിലെ ജീവനക്കാരുടെ എണ്ണം യഥാക്രമം 214, 92, 132, 30 എന്നിങ്ങനെയാണ്. ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ വാള്‍മാര്‍ട്ട് 18,600 വില്‍പ്പനശാലകള്‍ ഇന്ത്യയില്‍ തുറക്കേണ്ടിവരും. ലോകത്താകെ ഇതിന്റെ പകുതി വില്‍പ്പനശാലകളേ ഇപ്പോള്‍ വാള്‍മാര്‍ട്ടിനുള്ളൂ.

    ReplyDelete