Sunday, September 16, 2012

സ്വതന്ത്ര ഫോറങ്ങള്‍ക്ക് ഡിവൈഎഫ്ഐയില്‍ അഫിലിയേഷന്‍


എം ബി രാജേഷ് പ്രസിഡന്റ് അഭോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറി

ബംഗളൂരു: ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി എം ബി രാജേഷ് എംപിയെയും ജനറല്‍ സെക്രട്ടറിയായി അഭോയ് മുഖര്‍ജിയേയും ബംഗളൂരുവില്‍ സമാപിച്ച ഒമ്പതാം ദേശീയ സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തില്‍നിന്നുള്ള ടി വി രാജേഷ് എംഎല്‍എയെ ജോ.സെക്രട്ടറിയായും എം സ്വരാജിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. കെ എസ് സുനില്‍കുമാറിനെ കേന്ദ്ര സെകട്ടറിയറ്റ് അംഗമായും തെരഞ്ഞെടുത്തു. 71 അംഗങ്ങളടങ്ങളടങ്ങിയതാണ് പുതിയ കേന്ദ്രകമ്മിറ്റി. 62 പേരെ തെരഞ്ഞെടുത്തു. ഒമ്പത് ഒഴിവുകള്‍ പിന്നീട് നികത്തും. മുമ്പ് 84 അംഗങ്ങളായിരുന്നു.

അബ്ബാസ് റേ ചൗധരി, തപസ് ദത്ത, പ്രീതിശേഖര്‍, വേല്‍മുരുകന്‍ എന്നിവരാണ്&ാറമവെ; മറ്റ് വൈസ്പ്രസിഡന്റുമാര്‍. ജമീര്‍ മൊള്ള, അമല്‍ ചക്രവര്‍ത്തി. ബി രാജശേഖരമൂര്‍ത്തി, ദിനേശ് സ്വീവേ എന്നിവരാണ് ജോ. സെകട്ടറിമാര്‍. ട്രഷററെ പിന്നീട് തെരഞ്ഞെടുക്കും. റോമദേവി, സഞ്ജയ് പസ്വാന്‍, പ്രണബ്ദേവ്ബര്‍മ, പ്യാരുല്‍, എന്‍ എല്‍ ഭരത്രാജ്, പുരന്‍ ചന്ദ്, ഭാസ്കര, രാംരത്തന്‍ ഭഗാഡിയ, രജീബ്മജുംദാര്‍ എന്നിവര്‍ കേന്ദ്രസെക്രട്ടറിയറ്റ് അംഗങ്ങളാണ്. പി എ മുഹമ്മദ് റിയാസ് (കോഴിക്കോട്), പി പി ദിവ്യ (കണ്ണൂര്‍), ടി വി അനിത (എറണാകുളം) എന്നിവരാണ് കേളത്തില്‍നിന്നുള്ള മറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍.

പ്രസിഡന്റ് എം ബി രാജേഷ് പാലക്കാട് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ലോക്സഭാ അംഗമാണ്. മൂന്നു വര്‍ഷം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എംഎ, എല്‍എല്‍ബി ബിരുദധാരിയാണ്. സിപിഐ എം പാലക്കാട് ജില്ലാകമ്മിറ്റി അംഗമാണ്. നാലു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2010 ല്‍ വീക്ക്മാസിക തെരഞ്ഞെടുത്ത മികച്ച അഞ്ച് യുവ എംപിമാരില്‍ ഒരാളാണ്.

ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബിസ്എസി ബിരുദ ധാരിയാണ്. സിപിഐ എം ജില്ലാകമ്മിറ്റി അംഗമാണ്.

സ്വതന്ത്ര ഫോറങ്ങള്‍ക്ക് ഡിവൈഎഫ്ഐയില്‍ അഫിലിയേഷന്‍

ബംഗളൂരു: തൊഴിലിടങ്ങളിലെയും സാമൂഹ്യസേവന മേഖലകളിലെയും യുവജനസംഘടനകള്‍ക്ക് ഡിവൈഎഫ്ഐയില്‍ അഫിലിയേഷന്‍ നല്‍കാന്‍ ശനിയാഴ്ച ബംഗളൂരുവില്‍ സമാപിച്ച ഒമ്പതാം ദേശീയസമ്മേളനം തീരുമാനിച്ചു. ഐടി, നേഴ്സിങ്, ആദിവാസി തുടങ്ങി പ്രത്യേക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് ഫോറങ്ങള്‍ക്ക്&ാറമവെ;അതത് സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും അഫിലിയേഷന്‍ നല്‍കുകയെന്ന് സമ്മേളനം പാസാക്കിയ ഭരണഘടനാ ഭേദഗതിയില്‍ പറയുന്നു. ഇതുള്‍പ്പെടെ മൂന്നു ഭരണഘടനാ ഭേദഗതികളും അംഗീകരിച്ചു.

ഐടി, നേഴ്സിങ്, നവമാധ്യമം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിപക്ഷവും യുവജനങ്ങളാണ്. ഇവരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ പലപ്പോഴും സംഘടനയ്ക്ക് കഴിയുന്നില്ല. പുരോഗമനസ്വഭാവമുള്ള യുവാക്കള്‍ സ്വതന്ത്രസംഘടന ഉണ്ടാക്കിയാണ് ചിലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുത്തന്‍ മേഖലകളിലേക്ക് കടന്നുചെല്ലാന്‍ ലക്ഷ്യമിട്ട്, ഡിവൈഎഫ്ഐ നയങ്ങള്‍ അംഗീകരിക്കുന്ന സംഘടനകള്‍ക്ക് അഫിലിയേഷന്‍ നല്‍കാനുള്ള നിര്‍ദേശം കേന്ദ്രകമ്മിറ്റി സമ്മേളനം അവതരിപ്പിച്ചത്. ഭരണഘടനാ ഭേദഗതിയിലൂടെ സമ്മേളനം ഇതിന് അംഗീകാരം നല്‍കി. അഫിലിയേറ്റ് ചെയ്യുന്ന സംഘടനകളിലെ എല്ലാ അംഗങ്ങളും ഡിവൈഎഫ്ഐ അംഗങ്ങളാകും. സ്വതന്ത്രമായ പ്രവര്‍ത്തനം നടത്താനും ഇവര്‍ക്ക് അവകാശമുണ്ടാകും. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യുവജനസംഘടനകള്‍ക്കും അഫിലിയേഷന്‍ നല്‍കും.

ഡിവൈഎഫ്ഐ ദേശീയ, സംസ്ഥാന സമ്മേളനങ്ങളുടെ കാലാവധി മൂന്നുവര്‍ഷമാക്കിയതാണ് ഭരണഘടനയില്‍ വരുത്തിയ മറ്റൊരു പ്രധാന ഭേദഗതി രണ്ടുവര്‍ഷത്തിലൊരിക്കല്‍ സമ്മേളനം ചേരണമെന്ന വകുപ്പാണ് മാറ്റിയത്. ഇനിമുതല്‍ ദേശീയ, സംസ്ഥാന സമ്മേളനങ്ങള്‍ മൂന്നുവര്‍ഷത്തിലൊരിക്കലും വില്ലേജ്, ഏരിയ, ജില്ലാ സമ്മേളനങ്ങള്‍ രണ്ടുവര്‍ഷത്തിലൊരിക്കലും ചേരും. എന്നാല്‍, യൂണിറ്റ് സമ്മേളനങ്ങള്‍ വര്‍ഷംതോറും നടത്തണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. അംഗത്വഫീസ് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ രണ്ടു രൂപയാക്കി നിജപ്പെടുത്തിയതാണ് മറ്റൊരു മാറ്റം. അംഗത്വഫീസില്‍ കേന്ദ്രകമ്മിറ്റിക്ക് നല്‍കേണ്ട വിഹിതം 25 പൈസയാക്കി. ഇതുവരെ ഇത് 10 പൈസയായിരുന്നു. അംഗത്വം നല്‍കുമ്പോള്‍ ഫീസല്ലാതെ മറ്റ് സംഭാവനകള്‍ ഈടാക്കാന്‍ പാടില്ലെന്ന നിര്‍ദേശവും ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനം ശനിയാഴ്ച ഉച്ചയോടെ സമാപിച്ചു. രാഷ്ട്രീയ- സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ശനിയാഴ്ച രാവിലെ ജനറല്‍ സെക്രട്ടറി തപസ് സിന്‍ഹ മറുപടി പറഞ്ഞു.&ാറമവെ;റിപ്പോര്‍ട്ട് സമ്മേളനം ഐകകണ്ഠ്യേന അംഗീകരിച്ചു. തുടര്‍ന്ന് അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള കേന്ദ്രകമ്മിറ്റിയുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിച്ചു.
(എം ഒ വര്‍ഗീസ്)

deshabhimani 160912

1 comment:

  1. തൊഴിലിടങ്ങളിലെയും സാമൂഹ്യസേവന മേഖലകളിലെയും യുവജനസംഘടനകള്‍ക്ക് ഡിവൈഎഫ്ഐയില്‍ അഫിലിയേഷന്‍ നല്‍കാന്‍ ശനിയാഴ്ച ബംഗളൂരുവില്‍ സമാപിച്ച ഒമ്പതാം ദേശീയസമ്മേളനം തീരുമാനിച്ചു. ഐടി, നേഴ്സിങ്, ആദിവാസി തുടങ്ങി പ്രത്യേക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് ഫോറങ്ങള്‍ക്ക്&ാറമവെ;അതത് സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും അഫിലിയേഷന്‍ നല്‍കുകയെന്ന് സമ്മേളനം പാസാക്കിയ ഭരണഘടനാ ഭേദഗതിയില്‍ പറയുന്നു. ഇതുള്‍പ്പെടെ മൂന്നു ഭരണഘടനാ ഭേദഗതികളും അംഗീകരിച്ചു.

    ReplyDelete