Wednesday, September 19, 2012

എണ്ണക്കമ്പനികള്‍ക്ക് 6177 കോടി ലാഭമെന്ന് കേന്ദ്രസര്‍ക്കാര്‍


രാജ്യത്തെ എണ്ണക്കമ്പനികള്‍ 6177 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം. ഡീസല്‍ വിലവര്‍ധന, പാചകവാതക സബ്സിഡി നിയന്ത്രണം എന്നിവയെ ന്യായീകരിച്ച് കഴിഞ്ഞദിവസം പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യത്തിലാണ് മന്ത്രാലയം ഇക്കാര്യം സമ്മതിക്കുന്നത്. മൊത്തം വരുമാനത്തിന്റെ 0.7 ശതമാനം മാത്രമാണിതെന്നും കേന്ദ്രസര്‍ക്കാര്‍ 13,800 കോടി സബ്സിഡി അനുവദിച്ചാലേ "നാമമാത്ര" ലാഭം കമ്പനികള്‍ക്ക് ഉണ്ടാകുകയുള്ളുവെന്നും പരസ്യത്തില്‍ അവകാശപ്പെടുന്നു. വിലവര്‍ധനയെ ന്യായീകരിക്കുന്നതാണ് പരസ്യം. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതുമാണ് വിലവര്‍ധനയ്ക്ക് കാരണമാക്കുന്നതെന്നാണ് മന്ത്രാലയം പറയുന്നത്.

 2011-12 വര്‍ഷം എണ്ണമേഖലയിലെ നികുതിയിനത്തില്‍ 83,700 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ലഭിച്ചു. ഡീസല്‍ വില വര്‍ധനയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുവര്‍ഷം 8200 കോടി രൂപ നികുതിയിനത്തില്‍ അധികവരുമാനം ലഭിക്കുമെന്നും പരസ്യം വ്യക്തമാക്കുന്നു. ഈ തുക സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ വിനിയോഗിക്കും. വിലവര്‍ധന നടപ്പില്‍ വരുത്തിയെങ്കിലും ലിറ്ററിന് 13.60 രൂപ സബ്സിഡി നല്‍കുന്നുണ്ടെന്നും പരസ്യത്തില്‍ പറയുന്നു. രാജ്യത്തെ വിവിധയിടങ്ങളില്‍ നടത്തിയ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പാചക വാതക സബ്സിഡി ഏര്‍പ്പെടുത്തിയത്. പ്രതിവര്‍ഷം ആറു സിലിണ്ടര്‍ വെട്ടിക്കുറച്ചത് ഒരു കുടുംബത്തെയും പ്രതികൂലമായി ബാധിക്കില്ലെന്നും മന്ത്രാലയം "കണ്ടെത്തി". വിലവര്‍ധനയെ എതിര്‍ക്കുന്നതിനുപകരം ബദല്‍നിര്‍ദേശം മുന്നോട്ടുവയ്ക്കണമെന്നും പരസ്യത്തില്‍ പറഞ്ഞു. ജനങ്ങളെ ദുരിതക്കടലില്‍ തള്ളുന്ന കേന്ദ്രസര്‍ക്കാര്‍, ഇത് ന്യായീകരിക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് പരസ്യത്തിന്റെ പേരില്‍ ഖജനാവില്‍നിന്ന് പൊടിച്ചത്.

deshabhimani 190912

1 comment:

  1. രാജ്യത്തെ എണ്ണക്കമ്പനികള്‍ 6177 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം. ഡീസല്‍ വിലവര്‍ധന, പാചകവാതക സബ്സിഡി നിയന്ത്രണം എന്നിവയെ ന്യായീകരിച്ച് കഴിഞ്ഞദിവസം പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യത്തിലാണ് മന്ത്രാലയം ഇക്കാര്യം സമ്മതിക്കുന്നത്. മൊത്തം വരുമാനത്തിന്റെ 0.7 ശതമാനം മാത്രമാണിതെന്നും കേന്ദ്രസര്‍ക്കാര്‍ 13,800 കോടി സബ്സിഡി അനുവദിച്ചാലേ "നാമമാത്ര" ലാഭം കമ്പനികള്‍ക്ക് ഉണ്ടാകുകയുള്ളുവെന്നും പരസ്യത്തില്‍ അവകാശപ്പെടുന്നു. വിലവര്‍ധനയെ ന്യായീകരിക്കുന്നതാണ് പരസ്യം. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതുമാണ് വിലവര്‍ധനയ്ക്ക് കാരണമാക്കുന്നതെന്നാണ് മന്ത്രാലയം പറയുന്നത്.

    ReplyDelete