Wednesday, September 19, 2012

എമര്‍ജിങ് കേരളയുടെ പേരില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നു

എമര്‍ജിങ് കേരളയുടെ പേരില്‍ നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി നിയമമന്ത്രി കെ എം മാണി അധ്യക്ഷനായി സമിതി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കമ്മിറ്റി ഫോര്‍ പോളിസി ഇനിഷ്യേറ്റീവ് ആന്‍ഡ് ലീഗല്‍ ചെയ്ഞ്ചസ് എന്ന പേരിലാണ് സമിതി. നിയമ-ധന വകുപ്പ് ഉദ്യോഗസ്ഥരെയും പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പു പ്രതിനിധികളെയും കമ്മിറ്റിയിലേക്ക് വിളിക്കും. ഭൂപരിഷ്കരണ നിയമവും തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണനിയമമടക്കം ഭേദഗതിചെയ്യാന്‍ നീക്കം നടക്കുന്നതിന്റെ പിന്നാലെയാണ് സമിതി രൂപീകരണം. കൂടാതെ രണ്ടു സമിതികളെക്കൂടി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനായി ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ കൗണ്‍സിലും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്‍വെസ്റ്റ്മെന്റ് ക്ലിയറന്‍സ് ബോര്‍ഡും രൂപീകരിക്കും.

അപേക്ഷകള്‍ ലഭിച്ച് മൂന്നു മാസത്തിനകം പദ്ധതിക്ക് ക്ലിയറന്‍സ് കൊടുക്കാനാണ് തീരുമാനമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി അറിയിച്ചു. നിക്ഷേപകരുടെ ആശങ്ക പരിഗണിച്ചാണ് നിയമഭേദഗതി. ഒരോ പദ്ധതിയുടെയും അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തീരുമാനം. എമര്‍ജിങ് കേരളയിലെ പദ്ധതികളുടെ കാര്യത്തില്‍ അതത് വകുപ്പുമന്ത്രിമാര്‍ക്കായിരിക്കും ചുമതല. കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ കേരളയ്ക്കും മന്ത്രിസഭ അംഗീകാരംനല്‍കി. വ്യവസായങ്ങള്‍ക്ക് നല്‍കിയവയില്‍ വിനിയോഗിക്കാത്ത ഭൂമി തിരിച്ചെടുക്കും. കേന്ദ്രാനുമതി വാങ്ങി അടുത്ത വര്‍ഷം ജനുവരിമുതല്‍ സീ പ്ലെയ്ന്‍ സര്‍വീസ് തുടങ്ങും. ഫാക്ട് ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ വെറുതെ കിടക്കുന്ന ഏക്കര്‍ കണക്കിനു ഭൂമി തിരിച്ചെടുക്കും.

deshabhimani 190912

1 comment:

  1. എമര്‍ജിങ് കേരളയുടെ പേരില്‍ നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി നിയമമന്ത്രി കെ എം മാണി അധ്യക്ഷനായി സമിതി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കമ്മിറ്റി ഫോര്‍ പോളിസി ഇനിഷ്യേറ്റീവ് ആന്‍ഡ് ലീഗല്‍ ചെയ്ഞ്ചസ് എന്ന പേരിലാണ് സമിതി. നിയമ-ധന വകുപ്പ് ഉദ്യോഗസ്ഥരെയും പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പു പ്രതിനിധികളെയും കമ്മിറ്റിയിലേക്ക് വിളിക്കും. ഭൂപരിഷ്കരണ നിയമവും തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണനിയമമടക്കം ഭേദഗതിചെയ്യാന്‍ നീക്കം നടക്കുന്നതിന്റെ പിന്നാലെയാണ് സമിതി രൂപീകരണം. കൂടാതെ രണ്ടു സമിതികളെക്കൂടി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനായി ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ കൗണ്‍സിലും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്‍വെസ്റ്റ്മെന്റ് ക്ലിയറന്‍സ് ബോര്‍ഡും രൂപീകരിക്കും.

    ReplyDelete