Monday, September 24, 2012
വൈദ്യുതിനിരക്ക് അടിക്കടി കൂട്ടാന്‍ കേന്ദ്രനിര്‍ദേശം
അടിക്കടി വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കണമെന്ന നിബന്ധനയോടെ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ കമ്പനികള്‍ക്കുള്ള സാമ്പത്തിക പുനഃസംഘടനാ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വൈദ്യുതി പരിഷ്കരണത്തിന്റെ ഭാഗമായി വന്ന വന്‍ നഷ്ടബാധ്യതയുടെ 75 ശതമാനവും സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ് കേന്ദ്രത്തിന്റെ പരിഷ്കാരം. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കിയാല്‍ മാത്രം ബാധ്യതകള്‍ ഇല്ലാതാക്കുന്നതിന്റെ 25 ശതമാനം ചെലവ് കേന്ദ്രം ഏറ്റെടുക്കും.
സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ കമ്പനികളുടെ (ഡിസ്കോം) സഞ്ചിത നഷ്ടം 2011 മാര്‍ച്ച് 31ലെ കണക്കുപ്രകാരം 1.9 ലക്ഷം കോടി രൂപയാണ്. ഡിസ്കോമുകള്‍ക്ക് പണം വായ്പയായി നല്‍കിയിട്ടുള്ള ബാങ്കുകളെക്കൂടി സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കേന്ദ്രം അംഗീകരിച്ച പദ്ധതിപ്രകാരം ഡിസ്കോമുകളുടെ 2012 മാര്‍ച്ച് 31 വരെയുള്ള ഹ്രസ്വകാല ബാധ്യതകളുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണം. ഇതിനായി ഡിസ്കോമുകള്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കുകയും സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായി ഗ്യാരന്റി നല്‍കുകയും വേണം. തുടര്‍ന്ന് അടുത്ത രണ്ടുമുതല്‍ അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ സ്പെഷ്യല്‍ സെക്യൂരിറ്റി, കടം തിരിച്ചടയ്ക്കല്‍, പലിശ തിരിച്ചടയ്ക്കല്‍ എന്നീ നടപടികളിലൂടെ സംസ്ഥാനങ്ങള്‍ ബാധ്യത പൂര്‍ണമായി ഏറ്റെടുക്കണം. ഇതോടൊപ്പം വായ്പകള്‍ പുനഃക്രമീകരിച്ചും മുതല്‍ തിരിച്ചടവ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചുമൊക്കെ ശേഷിക്കുന്ന അമ്പതുശതമാനം ഹ്രസ്വകാല വായ്പയും പുനഃക്രമീകരിക്കണം. വായ്പാ പുനഃക്രമീകരണത്തോടൊപ്പം തന്നെ വിതരണശൃംഖലയുടെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിന് കര്‍ക്കശമായ നടപടികള്‍ ഡിസ്കോമുകളും സംസ്ഥാനങ്ങളും സ്വീകരിക്കണം. കൃത്യമായ ഇടവേളകളില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് ഇതിലുള്‍പ്പെടും.
കേന്ദ്രം മുന്നോട്ടുവച്ചിട്ടുള്ള പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നതിന് കേന്ദ്രത്തില്‍ ഒരു സമിതിയും സംസ്ഥാനങ്ങളില്‍ മറ്റൊരു സമിതിയും രൂപീകരിക്കും. പ്രസരണ-വിതരണനഷ്ടം നികത്തുക വഴി ലാഭിക്കുന്ന വൈദ്യുതിയുടെ തുക കേന്ദ്രം സഹായമായി അനുവദിക്കും. വായ്പാതുകയില്‍ സംസ്ഥാനങ്ങള്‍ തിരിച്ചടയ്ക്കുന്നതിന്റെ 25 ശതമാനവും കേന്ദ്രം നല്‍കും. എന്നാല്‍, ഇതെല്ലാം വൈദ്യുതി നിരക്കുകള്‍ കൂട്ടുന്നത് ഉള്‍പ്പെടെയുള്ള പരിഷ്കരണനടപടികള്‍ നടപ്പാക്കുന്നതിലെ കൃത്യതയെ ആശ്രയിച്ചിരിക്കും. ആസൂത്രണ കമീഷന്റെ ഊര്‍ജവിഭാഗം അംഗം ബി കെ ചതുര്‍വേദി അധ്യക്ഷനായ വിദഗ്ധസമിതിയാണ് കേന്ദ്രം പുതിയ ശുപാര്‍ശകള്‍ നിര്‍ദേശിച്ചത്. പിന്നീട് പ്രധാനമന്ത്രി കാര്യാലയവും ധനമന്ത്രാലയവും അംഗീകരിച്ചശേഷമാണ് പദ്ധതിക്ക് അന്തിമരൂപമേകിയത്.
(എം പ്രശാന്ത്)
deshabhimani 250912
Labels:
വൈദ്യുതി
Subscribe to:
Post Comments (Atom)

ReplyDelete