Friday, January 11, 2013

"കപ്പ് " ചന്ദ്രിക വണ്ടിയില്‍; ലീഗുകാര്‍ ആനയിച്ചു


സംസ്ഥാന സ്കൂള്‍ കലോത്സവം ലീഗ് മേളയാക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. സാംസ്കാരിക ഘോഷയാത്രയോ വര്‍ണപ്പൊലിമയോ ഇല്ലാതെയാണ് സ്വര്‍ണക്കപ്പ് കോഴിക്കോട്ടുനിന്നു മലപ്പുറത്തെത്തിയത്. കപ്പിനെ അനുഗമിച്ചവരില്‍ അധികവും യൂത്ത്ലീഗുകാരും ലീഗ് മുഖപത്രത്തിലെ ജീവനക്കാരും. വാഹനത്തിന് മുകളില്‍ സ്വര്‍ണക്കപ്പ് ഏന്തിയതും പത്രജീവനക്കാരന്‍തന്നെ.ചുരുക്കത്തില്‍ ലീഗ്പത്രത്തിന്റെ പ്രചാരണമായി കപ്പിന്റെ വരവ്. "ചന്ദ്രിക" പത്രം സ്പോണ്‍സര്‍ ചെയ്ത വാഹനത്തിലാണ് കപ്പ് കൊണ്ടുവന്നത്. കൈകൊട്ടിക്കളിച്ചും ബൈക്കുകളിലുമായി യൂത്ത്ലീഗുകാര്‍ പിന്നാലെ കൂടി. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ആളില്ലാത്തിനാല്‍ കപ്പ് പുറപ്പെടാന്‍ വൈകി. സ്വര്‍ണക്കപ്പ് ആനയിച്ച വാഹനം പത്രത്തിന്റെ പരസ്യം ആലേഖനം ചെയ്ത ബോര്‍ഡുകള്‍കൊണ്ടാണ് അലങ്കരിച്ചത്. യാത്രയില്‍ ധരിക്കാന്‍ പത്രത്തിന്റെ പരസ്യം പതിച്ച ടീഷര്‍ട്ട് വിതരണം ചെയ്തു. യാത്രയെ 53 ബൈക്കുകള്‍ അനുഗമിച്ചു.

117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടുംസലിം കുരുവമ്പലവും ചേര്‍ന്ന് ഏറ്റുവാങ്ങി. പുളിക്കല്‍, കൊണ്ടോട്ടി, പിപിഎംഎച്ച്എസ്എസ് കൊട്ടൂകര, വിഎംഎച്ച്എസ്എസ് മൊറയൂര്‍, എംഐസി അത്താണിക്കല്‍, ഗവ. എച്ച്എസ്എസ് പൂക്കോട്ടൂര്‍, എംഎംഇടി മേല്‍മുറി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. എംഎസ്പി മൈതാനത്ത് നടന്ന ഏറ്റുവാങ്ങല്‍ ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി കെ സേതുരാമന്‍, ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി കെ കുഞ്ഞു, നഗരസഭാ ചെയര്‍മാന്‍ കെ പി മുസ്തഫ, വൈസ്ചെയര്‍പേഴ്സന്‍ കെ എം ഗിരിജ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ര്‍ കെ സി ഗോപി തുടങ്ങിയവരും പങ്കെടുത്തു.

deshabhimani 110113

No comments:

Post a Comment