Saturday, January 19, 2013
അനാചാരങ്ങള്‍ക്ക് എതിരെ സിപിഐ എം ഒപ്പുശേഖരണം
ബംഗളൂരു: മടെസ്നാന, പന്തിഭോജന തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ കര്‍ണാടകത്തില്‍ സിപിഐ എം നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായി ബംഗളൂരുവില്‍ ഒപ്പുശേഖരണം നടത്തി.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയ ചരിത്രപുരുഷന്‍ ബസവണ്ണയുടെ പ്രതിമയ്ക്കു മുന്നില്‍ നടന്ന ഒപ്പുശേഖരണത്തില്‍ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കാളികളായി. കന്നട വികസന അതോറിറ്റി മുന്‍ ചെയര്‍മാന്‍ ബറഗൂര്‍ രാമചന്ദ്രപ്പ ഉദ്ഘാടനംചെയ്തു.
സാംസ്കാരിക പ്രവര്‍ത്തകരായ പ്രൊഫ. രവിവര്‍മകുമാര്‍, ഡോ. എല്‍ ഹനുമന്തയ്യ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മാരുതി മാന്‍പടെ എന്നിവര്‍ സംസാരിച്ചു. അനാചാരങ്ങള്‍ക്കെതിരെ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ഡിസംബര്‍ 27നു സിപിഐ എം മാര്‍ച്ച് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒപ്പുശേഖരണം. വിവിധ ജില്ല-താലൂക്ക് കേന്ദ്രങ്ങളില്‍ ജാതീയ അനാചാരവിരുദ്ധ കണ്‍വന്‍ഷന്‍ ചേരും.ഫെബ്രുവരി ആദ്യവാരം സാമൂഹ്യ-രാഷ്ട്രീയരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ബംഗളൂരുവില്‍ കണ്‍വന്‍ഷന്‍ നടത്തുമെന്നും തുടര്‍ന്നും ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും മാരുതി മാന്‍പടെ പറഞ്ഞു.
deshabhimani 190113
Labels:
അന്ധവിശ്വാസം,
അയിത്തം,
പോരാട്ടം
Subscribe to:
Post Comments (Atom)
No comments:
Post a Comment