Saturday, January 19, 2013

ട്രെയിന്‍ നിരക്ക് വീണ്ടും കുത്തനെ കൂട്ടും


ട്രെയിന്‍ യാത്രാ-ചരക്ക് കടത്ത് നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം ഒരുങ്ങുന്നു. റെയില്‍വേയ്ക്ക് നല്‍കുന്ന ഡീസലിന്റെ വില ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണിത്. റെയില്‍വേ അടുത്തയിടെ യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടിയിരുന്നു. നിരക്കുവര്‍ധനയിലൂടെ ലക്ഷ്യമിടുന്ന നേട്ടം ഡീസല്‍ വില വര്‍ധനമൂലം ഇല്ലാതാകും. പ്രതിവര്‍ഷം 3700 കോടി രൂപയുടെ അധികബാധ്യതയാണ് ഇപ്പോഴത്തെ ഡീസല്‍ വിലവര്‍ധനമൂലം റെയില്‍വേക്ക് ഉണ്ടാവുക. ഇന്ധനച്ചെലവ് 20 ശതമാനം കണ്ട് വര്‍ധിക്കും. പ്രതിവര്‍ഷം ശരാശരി 250 കോടി ലിറ്ററാണ് റെയില്‍വേയുടെ ഉപയോഗം. ഇതിന് മുടക്കുന്നത് 17,000 കോടി രൂപയോളവും
(എം പ്രശാന്ത്).

സബ്സിഡിയില്ലാത്ത സിലിന്‍ഡറിന് 46.50 രൂപ കൂട്ടി

ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത എല്‍പിജി സിലിന്‍ഡറൊന്നിന് 46.50 രൂപ കൂട്ടി. സബ്സിഡി സിലിന്‍ഡറുകളുടെ എണ്ണം ഒമ്പതാക്കിയതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് നികത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വര്‍ഷം ഒമ്പതിലധികം സിലിന്‍ഡര്‍ കഴിഞ്ഞാല്‍ ഇനി മുതല്‍ 942 രൂപ നല്‍കണം. കഴിഞ്ഞ നവംബര്‍ ഒന്നിന് സബ്സിഡി രഹിത സിലിന്‍ഡറിന്റെ വില 26.50 രൂപ കൂട്ടിയെങ്കിലും പിന്നീട് പിന്‍വലിച്ചു. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ആറാക്കി പരിമിതപ്പെടുത്തിയതിന് പിന്നാലെ വില കൂട്ടിയത് ജനരോഷമുയര്‍ത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്. പഴയ വിലവര്‍ധന കൂടി ചേര്‍ത്താണ് ഇപ്പോള്‍ ഒറ്റയടിക്ക് സിലിണ്ടറിന് 46.50 രൂപ കൂട്ടിയത്.

deshabhimani 190113

No comments:

Post a Comment