സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ വൈദ്യുതിബോര്‍ഡില്‍ കാഷ്യര്‍ തസ്തിക ഇല്ലാതാക്കുന്നു. ഇതിന്റെ ആദ്യപടിയായി, വൈദ്യുതിയുടെ പണം സ്വീകരിക്കല്‍ പോസ്റ്റ് ഓഫീസ് വഴിയാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഇതിനുള്ള ഫയല്‍ മെമ്പര്‍(ഫിനാന്‍സ്) ബോര്‍ഡിന് സമര്‍പ്പിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ കാഷ്യര്‍മാരുടെ നിയമനം പൂര്‍ണമായി നിലയ്ക്കും. പിഎസ്സി ലിസ്റ്റിലുള്ളവര്‍ക്ക് ഇത് തിരിച്ചടിയാകും. മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ മറ്റ് തസ്തികളും നിര്‍ത്തലാക്കാനുള്ള നീക്കം പിന്നാലെയുണ്ടാകും.
കെഎസ്ഇബിയുടെ റവന്യൂ കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി ഭരണച്ചെലവ് വെട്ടിക്കുറയ്ക്കണമെന്ന് റഗുലേറ്ററി കമീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതംഗീകരിച്ച് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന്റെ ആദ്യപടിയായാണ് കാഷ്യര്‍ തസ്തികയില്‍ കൈവയ്ക്കുന്നത്. 653 സെക്ഷനിലായി കാഷ്യര്‍മാരുടെ 1380 തസ്തികയാണുള്ളത്. ഇതില്‍ 750 തസ്തിക ഒഴിഞ്ഞുകിടക്കുന്നു. പല സെക്ഷനിലും സീനിയര്‍ അസിസ്റ്റന്റുമാരും ലൈന്‍മാന്‍മാരുമാണ് പണം സ്വീകരിക്കുന്നത്. ഇത് അവര്‍ ചെയ്യേണ്ട ജോലിയെയും ബാധിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മൊത്തമായി പിഎസ്സി പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് ഗ്രേഡ്റാങ്ക് ലിസ്റ്റില്‍നിന്നാണ് ഏറ്റവും ഒടുവില്‍ കെഎസ്ഇബി കാഷ്യര്‍മാരെ നിയമിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്തായിരുന്നു ഇത്. നിലവിലുള്ള കാഷ്യര്‍മാര്‍ സീനിയര്‍ അസിസ്റ്റന്റ്ുമാരായി സ്ഥാനക്കയറ്റം ലഭിച്ച്പോയ മുറയ്ക്ക് പുതിയ നിയമനങ്ങള്‍ പിന്നീടുണ്ടായില്ല. വൈദ്യുതി ചാര്‍ജ് ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിഞ്ഞയാഴ്ച ബോര്‍ഡ് സംവിധാനം ഒരുക്കിയിരുന്നു. ചെറിയൊരു ശതമാനം ഉപയോക്താക്കള്‍ മാത്രമായിരിക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തുക. ഈ സാഹചര്യത്തിലാണ് പോസ്റ്റ്ഓഫീസുമായി ധാരണയിലെത്തിയത്.
(ആര്‍ സാംബന്‍)
deshabhimani 060513
No comments:
Post a Comment